കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍18 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ, സ്ഥിരീകരണം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച് പരുക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ബുധനാഴ്ച ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ബുധനാഴ്ച വൈകുന്നേരമായിരുന്നു തെരുവുനായയുടെ ആക്രമമുണ്ടായത്. 18 പേർക്ക് തെരുവുനായയുടെ ആക്രമത്തില്‍ കടിയേറ്റിരുന്നു. കടിയേറ്റവർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്. നായ പിന്നീട് മറ്റു നായകളുമായുണ്ടായ ആക്രമണത്തിൽ ചത്തുപോവുകയായിരുന്നു. ഇതോടെ മറ്റു നായകൾക്കും പേവിഷബാധയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്.

അതോടൊപ്പം വളരെ നാളുകളായി തുടരുന്ന നായശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ മുന്‍പ് കോര്‍പ്പറഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റെയില്‍വേ തന്നെയാണ് പരിഹാരം കാണേണ്ടതെന്ന നിലപാടിലായിരുന്നു കോർപറേഷൻ.

pathram desk 5:
Related Post
Leave a Comment