ഒരു വർഷത്തിലേറെയായി ഗാസയിൽ ഇസ്രയേലും ഹമാസും നടത്തുന്നത് മനുഷ്യാവകാശ ലംഘനം; ഭക്ഷണം, വെള്ളം, മരുന്ന് ഉൾപ്പെടെ നിലനിൽപ്പിനാവശ്യമായ വസ്തുക്കൾ പോലും നിഷേധിക്കുന്നു: നെതന്യാഹുവിനും ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറണ്ട്

ടെൽ അവീവ്: കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഗാസയിൽ ഇസ്രയേലും ഹമാസും നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). ഇതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവർക്കെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിൽ മുഹമ്മദ് ദെയ്ഫ് ജൂലൈയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നത്.

ഒരു വർഷത്തിലേറെയായി ഗാസയിൽ തുടരുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണ്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉൾപ്പെടെ അവരുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ ബോധപൂർവം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബർ വിലയിരുത്തി. തുടർന്നായിരുന്നു വാറണ്ട് പുറപ്പെടുവിക്കാനുള്ള ഏകകണ്ഠമായ തീരുമാനം.

നേരത്തേ തന്നെ ഇതിനുള്ള അപേക്ഷ ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ മേയ് 20-ന് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള കരീം ഖാന്റെ ആവശ്യം ഇസ്രയേൽ നിരസിച്ചിരുന്നു.

ഇസ്രയേൽ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ ഏറെ ആശങ്കയുണയർത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോർട്ടുകൾ ഏറെ ആശങ്ക ഉണർത്തുന്നവയാണ്. മാത്രമല്ല, ഗാസയിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്നതിലേക്കും പരിക്കുകളിലേക്കും നയിച്ച വലിയ തോതിലുള്ള ബോംബാക്രമണവുമെല്ലാം ഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നു.

എന്നാൽ ഇസ്രായേലും ഹമാസും ആരോപണങ്ങൾ നിഷേധിച്ചു, ഇസ്രയേലിനു മേലുള്ള ഐസിസിയുടെ അധികാരപരിധി അതിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി നെതന്യാഹു വിശേഷിപ്പിച്ചു.

ആദ്യം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, നടക്കാതെ വന്നപ്പോൾ വെട്ടിക്കൊലപ്പെടുത്തി; വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​ക്കൊ​ന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് പുതിയ തെരു ബാറിൽനിന്ന്

കരിങ്കൊടി കാണിക്കൽ അപമാനിക്കലല്ല, നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിക്കുന്നു, പ്രതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോ​ഗം സ്വാഭാവികം: ഹൈക്കോടതി

പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; സിനിമ- സീരിയൽ ന‍ടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ

pathram desk 5:
Leave a Comment