ഒരേ വേദിയിൽ ഒരുമിച്ച് വന്നു..!! പിന്നാലെ മോദിയെ ചെളിവാരി തേയ്ക്കാനുള്ള പ്രചാരണം…!!! നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും…

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ പുറത്തുവന്ന കാനഡയുടെ റിപ്പോർട്ട് മോദിയെ ചെളിവാരിത്തേക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരേ വേദിയിൽ എത്തി പരസ്പരം ആശയവിനിമയം നടത്തുന്ന ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും വാക്‌പോര് വീണ്ടും ആരംഭിച്ചത്.

നിജ്ജറിനെ കൊലപ്പെടുത്താനുള്ള പദ്ധതി മോദിയുടെ അറിവോടെയാണ് നടപ്പാക്കിയത് എന്ന തരത്തിൽ ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ ഗ്ലോബ്, മെയിൽ എന്നീ ദിനപത്രങ്ങളിൽ നൽകിയ അഭിമുഖമാണ് വിവാദമായത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്നു പ്രസ്തുത പത്രറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കനേഡിയൻ സർക്കാർ സ്രോതസ്സിൽ നിന്ന് പത്രത്തിനു ലഭിച്ചതായി പറയപ്പെടുന്ന ഇത്തരം അസംബന്ധ പ്രസ്താവനകൾ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ മാത്രമേ കാരണമാകുകയുള്ളൂവെന്നും ജെയ്‌സ്വാൾ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നം നടന്നുകൊണ്ടിരിക്കെ, മോദിയും ട്രൂഡോയും ജി20 ഉച്ചകോടി വേദിയിൽ എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഉച്ചകോടിയുടെ സമാപനവേദിയിലാണ് ഇരു നേതാക്കളും കണ്ടുമുട്ടിയതും പരസ്പരം സംസാരിച്ചതും. ജി20 ഉച്ചകോടി സമാപനവേളയിൽ വൈകിപ്പോയതുകൊണ്ട് തിങ്കളാഴ്ചത്തെ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെടാതെ പോയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി എന്നിവരെക്കൂടി ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി‌യടക്കം നേതാക്കൾ ചൊവ്വാഴ്ച വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നത്.

പ്രതിമാസം 1.75 ലക്ഷം രൂപ നൽകാൻ ഭർത്താവിന് നിർദ്ദേശം..!!! വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തിൽ ലഭിച്ചിരുന്ന അതേ സൗകര്യങ്ങൾ സ്ത്രീക്ക് ലഭിക്കണമെന്ന് സുപ്രീം കോടതി…!!!

ജോ ബൈഡനുമായി ഇരുവരും ആശയവിനിമയം നടത്തുന്നതും പരസ്പരം ചിരിക്കുന്നതും ചിത്രത്തിലുണ്ട്. ബൈഡന്റെ ഇരുവശങ്ങളിലുമായാണ് മോദിയും ട്രൂഡോയും ചിത്രത്തിനു പോസ് ചെയ്യാൻ നിന്നത്. തുടർന്ന് ഇരുവരും ബൈഡന്റെ മധ്യസ്ഥതയിൽ സംസാരിക്കുകയായിരുന്നു. ചിത്രമെടുത്തതിനു ശേഷം നേതാക്കളെല്ലാം കയ്യടിച്ച് പരസ്പരം കൈകൾ ചേർത്തു പിടിക്കുന്നതും പുറത്തിറങ്ങിയ വിഡിയോയിൽ കാണാം.

പൊലീസ് ആസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ..!!! ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉദ്യോഗസ്ഥയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയാണ് പീഡനം…

കേരളത്തിൽ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് ലെനോവോ; സംസ്ഥാനത്തെ 22-ാമത്തെ എക്സ്ക്ലൂസീവ് സ്റ്റോർ കോട്ടയത്ത് തുറന്നു

pathram desk 1:
Related Post
Leave a Comment