വിപുലമായ അധികാരങ്ങളോടെ ബോർഡുകൾ രൂപീകരിക്കും…!! വൻകിട സംരംഭങ്ങൾക്കായി പ്രത്യേക നിക്ഷേപമേഖലകൾ വരുന്നു… നിക്ഷേപ ലൈസൻസ് ഉൾപ്പെടെ എല്ലാ അനുമതികളും ബോർഡുകൾ നൽകും…

കൊച്ചി: സംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്കായി പ്രത്യേക നിക്ഷേപമേഖലകൾ (സ്പെഷൽ ഇൻവെസ്റ്റ്മെന്റ് റീജൻസ്) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിനായി പുതിയ നിയമം രൂപീകരിക്കും. വിപുലമായ അധികാരങ്ങളോടെ സംസ്ഥാന, മേഖലാ തലങ്ങളിൽ ബോർഡുകൾ രൂപീകരിച്ചാകും ഇവയുടെ പ്രവർത്തനം. നിക്ഷേപ ലൈസൻസ് ഉൾപ്പെടെ എല്ലാ അനുമതികളും ബോർഡുകൾ നൽകുന്ന രീതിയിൽ ആയിരിക്കും ഇതിൻ്റെ പ്രവർത്തനമെന്നും റിപ്പോർട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള സർക്കാർ / സർക്കാരിതര ഏജൻസികൾ, ഫണ്ടിങ് ഏജൻസികൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, കമ്പനികൾ തുടങ്ങിയവയുമായി സഹകരിച്ചു മേഖല വികസിപ്പിക്കാൻ ബോർഡുകൾക്ക് അനുവാദമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരപരിധിക്കു പുറത്താകും ഈ മേഖലകൾ. ക്രമസമാധാനപാലനം, സുരക്ഷ, ദുരന്തനിവാരണം, ആരോഗ്യ– പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതലയും ബോർഡിനായിരിക്കുമെന്നു കരടു ബില്ലിൽ പറയുന്നു. നിക്ഷേപത്തിന് എത്തിയവർ നിയമലംഘനം നടത്തിയാൽ 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. വ്യവസായ വകുപ്പ് തയാറാക്കി ധന, റവന്യു, നിയമ വകുപ്പുകൾ പരിശോധിച്ച ബിൽ ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.

പ്രത്യേക നിക്ഷേപമേഖലകളും സമീപ പ്രദേശങ്ങളും ഭരണഘടനയിലെ 243 ക്യു വകുപ്പുപ്രകാരമുള്ള വ്യവസായ ടൗൺഷിപ്പുകളായിരിക്കും. മേഖലാ ബോർഡിന്റെ നടപടികളെക്കുറിച്ച് സംസ്ഥാന ബോർഡിനോടും അതിനെക്കുറിച്ചു സർക്കാരിനോടും പരാതിപ്പെടാം. സിവിൽ കോടതിക്ക് ഈ നിയമപ്രകാരമുള്ള കാര്യങ്ങളിൽ സ്വമേധയാ കേസെടുക്കാനാകില്ല.

സർക്കാരാണ് നിക്ഷേപമേഖല ഏതെന്നു വ്യക്തമാക്കി വിജ്ഞാപനം ചെയ്യുന്നത്. തുടർന്ന് സർക്കാർ ഭൂമി ഏറ്റെടുത്തു നൽകുകയോ വിലയ്ക്കു വാങ്ങി നൽകുകയോ ചെയ്യും. സ്വകാര്യവ്യക്തികളിൽനിന്നു 2013 ലെ നിയമപ്രകാരവും സ്ഥലം ഏറ്റെടുക്കും. ഇവിടെ വാണിജ്യ, സേവന മേഖലകളിലായി സംരംഭങ്ങൾ തുടങ്ങാൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കരാറിൽ ഭൂമി കൈമാറാൻ ബോർഡിന് അധികാരമുണ്ട്. സംസ്ഥാന ബോർഡിന്റെ ചെയർപഴ്സൻ മുഖ്യമന്ത്രിയായിരിക്കും.

വനിതാ കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചു..!!! വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പീഡനം..!!!

പല തവണ വിവാഹാഭ്യർഥന നടത്തി, വീട്ടിൽ ചെന്നും പെണ്ണാലോചിച്ചു, പ്രണയം നിരസിച്ച അധ്യാപികയെ ക്ലാസിൽ വിദ്യാർഥികളുടെ മുൻപിലിട്ട് കുത്തിക്കൊലപ്പെടുത്തി

 

pathram desk 1:
Related Post
Leave a Comment