നിയമ വിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ അറസ്റ്റിൽ, പീഡനം സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച്

വിശാഖപട്ടണം: ആന്ധ്ര പ്രദേശിൽ നിയമ വിദ്യാർഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. സംഭവം പുറത്തുപറയാനാകാത്ത മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് തടയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

വിദ്യാർഥിനിയുടെ കുടുംബം പരാതി നൽകിയ പരാതിയിൽ മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്.

വിദ്യാർഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തത്. വംശിയും പെൺകുട്ടിയും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്ത് ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് സുഹൃത്തുക്കളെ കൂട്ടി പെൺകുട്ടിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു.

നവംബർ 18നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് ശേഷം പെൺകുട്ടി വീട്ടുകാരോട് പീഡനത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. ചൊവ്വാഴ്ചയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

pathram desk 5:
Related Post
Leave a Comment