വെ​റു​പ്പി​ൻറെ രാ​ഷ്ട്രീ​യം വി​ട്ട​തി​ൽ ആ​ഹ്ലാ​ദം, ഇതുവരെ കഴിഞ്ഞത് ജനാധിപത്യത്തെ മതിക്കാത്ത ഒരു സിസ്റ്റത്തിൽ; താൻ കോൺ​ഗ്രസിലെത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രൻ- സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പെ​ടു​ത്ത​ലും വേ​ട്ട​യാ​ട​ലും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. താ​ൻ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​തി​ൻറെ ഉ​ത്ത​ര​വാ​ദി കെ. ​സു​രേ​ന്ദ്ര​നാ​ണെന്ന് സന്ദീപ് വാര്യർ. കേ​ര​ള​ത്തി​ലെ സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​ല​പാ​ട് എ​ടു​ത്തു​വെ​ന്നാ​ണ് താ​ൻ ചെ​യ്ത കു​റ്റം. ക​രു​വ​ന്നൂ​രും കൊ​ട​ക​ര​യും പ​ര​സ്പ​രം വ​ച്ചു​മാ​റു​ന്നു​വെ​ന്ന​തി​നെ എ​തി​ർ​ത്തു​വെ​ന്നാ​ണ് താ​ൻ ചെ​യ്ത കു​റ്റം. ധ​ർ​മ​രാ​ജ​ൻറെ കോ​ൾ ലി​സ്റ്റി​ൽ പേ​രി​ല്ല എ​ന്നാ​താ​ണ് താ​ൻ ചെ​യ്ത കു​റ്റമെന്നും സന്ദീപ്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സ​ന്ദീ​പി​ൻറെ പ്ര​തി​ക​ര​ണം.

അ​തു​കൊ​ണ്ട് ആ ​കു​റ്റ​ങ്ങ​ൾ ഒ​രു കു​റ​വാ​ണെ​ങ്കി​ൽ ആ ​കു​റ​വ് അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് സ്നേ​ഹ​ത്തി​ൻറെ ക​ട​യി​ൽ ഒ​രു മെ​മ്പ​ർ​ഷി​പ്പ് എ​ടു​ക്കാ​നാ​ണ് താ​ൻ തീ​രു​മാ​നി​ച്ച​ത്. വെ​റു​പ്പ് മാ​ത്രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​യി​ൽ ഇ​ത്ര​യും കാ​ലം ജോ​ലി ചെ​യ്തു​വെ​ന്ന ജാ​ള്യ​ത​യാ​ണ് ത​നി​ക്കി​പ്പോ​ളെ​ന്നും സ​ന്ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി​യി​ൽ ച​വി​ട്ടി മെ​തി​ക്ക​പ്പെ​ട്ടു. വെ​റു​പ്പ് ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ട​ത്ത് സ്നേ​ഹ​വും ക​രു​ത​ലും പ്ര​തീ​ക്ഷി​ച്ച​താ​ണ് തെ​റ്റ്. അതിനാൽ സ്നേ​ഹ​ത്തി​ൻറെ ക​ട​യി​ൽ അം​ഗ​ത്വം എ​ടു​ക്കു​ന്നു​വെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ പ​റ​ഞ്ഞു.

വെ​റു​പ്പി​ൻറെ രാ​ഷ്ട്രീ​യം വി​ട്ട​തി​ൻറെ ആ​ഹ്ലാ​ദ​ത്തി​ലാണിപ്പോൾ. സ്നേ​ഹ​ത്തി​ൻറെ​യും സാ​ഹോ​ദ​ര്യ​ത്തി​ൻറെ​യും ഒ​രു താ​ങ്ങ് ന​മ്മ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യി​ൽ​നി​ന്നും പ്ര​തീ​ക്ഷി​ക്കും. എ​ല്ലാ ദി​വ​സ​വും വെ​റു​പ്പ് മാ​ത്രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​യാ​യി നി​ല​കൊ​ള്ളു​ന്ന ഒ​രു സ്ഥ​ല​ത്തു​നി​ന്നും ഏ​റെ കാ​ലം സ്നേ​ഹ​വും ക​രു​ത​ലും പ്ര​തീ​ക്ഷി​ച്ച​താ​ണ് താ​ൻ ചെ​യ്ത തെ​റ്റ്.

ഒ​രു സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ താ​ൻ പ്ര​തീ​ക്ഷി​ച്ച പി​ന്തു​ണ, സ്നേ​ഹം, ക​രു​ത​ൽ ല​ഭി​ക്കാ​തെ ഒ​രു സി​സ്റ്റ​ത്തി​ൽ പെ​ട്ടു​പോ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു താ​ൻ. ജ​നാ​ധി​പ​ത്യ​ത്തെ പാ​ടെ മ​തി​ക്കാ​ത്ത ഒ​രു സി​സ്റ്റ​ത്തി​ൽ വി​ർ​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​യി​രു​ന്നു. സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​നോ വ്യ​ക്തി​ത്വം കാ​ത്തു​സൂ​ക്ഷി​ക്കാ​നോ ഒ​രു നി​ല​പാ​ട് പ​റ​യാ​നോ സ്വാ​ത​ന്ത്ര്യം പോ​ലു​മി​ല്ലാ​തെ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട​യാ​ളാ​ണ് താ​ൻ. ഒ​രു ഘ​ട്ട​ത്തി​ലും താ​ൻ സം​ഘ​ട​ന​യെ ത​ള്ളി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ ​സം​ഘ​ട​ന​യ്ക്കു വേ​ണ്ടി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും സ​ന്ദീ​പ് കൂട്ടിച്ചേർത്തു.

pathram desk 5:
Related Post
Leave a Comment