പാർട്ടി ബലിദാനികളെ വഞ്ചിക്കുന്ന നിലപാടായിരുന്നു സ​ന്ദീ​പിന്റേത്, പാലക്കാട് കോൺ​ഗ്രസ് പരാജയം മണക്കുന്നു, യുഡിഎഫ് തവിട് പൊടിയാകും, സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു: കെ. സുരേന്ദ്രൻ

പാ​ല​ക്കാ​ട്: ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന സ​ന്ദീ​പ് വാ​ര്യ​ർക്കെതിരെ പരിഹാസവുമായി പാ​ർ​ട്ടി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ലി​യ ക​സേ​ര​ക​ൾ കി​ട്ട​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം. പാ​ല​ക്കാ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ.

പാ​ർ​ട്ടി​യി​ലെ ബ​ലി​ദാ​നി​ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ ചെ​യ്ത​ത്. സ​ന്ദീ​പി​നെ​തി​രെ ബി​ജെ​പി നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്ത​താ​ണ്. അ​ത് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തു​കൊ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ൻറെ ക​ണ​ക്കു​ക​ൾ അ​ന്നു പു​റ​ത്തു പ​റ​യാ​തി​രു​ന്ന​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​യു​ടെ പേ​രി​ൽ മാ​ത്ര​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ. പ്ര​തി​പ​ക്ഷ നേ​താ​വ് വിഡി സ​തീ​ശ​ൻ ശ്രീ​നി​വാ​സ​ൻറെ​യും സ​ഞ്ജി​ത്തി​ൻറെ​യും കൊ​ല​യാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​തി​ൻറെ പി​റ്റേ​ദി​വ​സ​മാ​ണ് സ​ന്ദീ​പി​നെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ത്ത​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.


സ​ന്ദീ​പി​ൻറെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​നം കേ​ര​ള​ത്തി​ലോ, ബി​ജെ​പി​യി​ലോ ‌യാഥൊരു വിധത്തിലുള്ള ചലനങ്ങളും ഉണ്ടാക്കില്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ദീ​പി​നെ മു​റു​കെ പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നോ​ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നോ​ട് താൻ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെന്നും സുരേന്ദ്രൻ.

താ​ൻ കോ​ൺ​ഗ്ര​സി​ൽ എ​ത്തി​യ​തി​ന് കാ​ര​ണം സു​രേ​ന്ദ്ര​ൻ ആ​ണെ​ന്ന, സ​ന്ദീ​പ് വാ​ര്യ​രു​ടെ വി​മ​ർ​ശ​നം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ആ​യി​ക്കോ​ട്ടെ എ​ന്നാ​യി​രു​ന്നു മറുപടി. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യം മ​ണ​ക്കു​ന്നു. യു​ഡി​എ​ഫ് ത​വി​ടു​പൊ​ടി​യാ​കു​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ‌കൂട്ടിച്ചേർത്തു.

pathram desk 5:
Related Post
Leave a Comment