പതിവുപോലെ കൈ ചുരുട്ടി മസിലു പെരുപ്പിച്ച് സഞ്ജു; കൂട്ടിന് തിലകും, സൂര്യ കുമാറും

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ 100 തികച്ച സഞ്ജു പതിവുപോലെ ​ഗ്യാലറിയിലേക്ക് നോക്കി മസിലു പെരുപ്പിച്ചു. പിന്നെയത് ക്യാപ്റ്റനെ നോക്കിയായി. മറുപടിയായി പവനിയനിലിരുന്ന സൂര്യന്റെയും കളത്തിൽ നിറഞ്ഞാടിയ തിലക് വർമയുടേയും വകകിട്ടി കൈ മടക്കി ഒരു മസിലുപിടുത്തം.

പരമ്പരയിലെ തുടർച്ചയായ പൂജ്യത്തിനുള്ള പുറത്താകൽ, ചെറുതല്ലാത്ത രീതിയിൽ ആരാധകർക്കിടയിൽ വിമർശനങ്ങൾക്കിടവച്ചിരുന്നു. അതിനൊരു മറുപടിയായിരുന്നു അക്ഷരാർദ്ധത്തിൽ ജൊഹന്നാസ്ബർഗിലെ മത്സരം.

കൂട്ടത്തിൽ ആക്രമണകാരി തിലക് വർമയായിരുന്നെങ്കിലും ഒട്ടും വിട്ടുകൊടുക്കാതെയുള്ള മലയാളി താരത്തിന്റെ മുന്നേറ്റം ആരാധകർക്ക് നൽകിയത് മനോ​ഹരമായൊരിന്നിങ്സ്. അതോടെ ഇരുവരും ചേർന്ന് 210 റൺസിന്റെ ഡബിൾ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

ഇതോടെ ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുത്തു. സഞ്ജു എട്ട് സിക്‌സും ആറ് ഫോറും അടക്കം 102 റൺസ് നേടിയാണ് തന്റെ പരമ്പരയിലെ രണ്ടാം സെഞ്ചുറി തികച്ചത്. ‌28 പന്തിൽ അർദ്ധശതകം തികച്ച താരം 51 പന്തിൽ സെഞ്ചുറിയും കുറിച്ചു.

സഞ്ജു 56 ബോളിൽ ആറ് ഫോറും 9 സിക്സുമുൾപെടെ പുറത്താകാതെ 109 റൺസെടുത്തു. 47 ബോളിൽ 10 സിക്സും 9 ഫോറുമുൾപ്പെടെ 120 റൺസുമായാണ് തിലക് കളംനിറഞ്ഞാടിയത്.

pathram desk 5:
Related Post
Leave a Comment