ഫയർ ഡാ…; സഞ്ജുവിനും തിലകിനും ശതകം; ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കേണ്ടത് പടുകൂറ്റൻ സ്കോർ: ഇന്ത്യ- 283

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ വിമർശകരുടെ വായടപ്പിച്ച് മലയാളിതാരം സഞ്ജു സംസൺ. സഞ്ജുവിനും തിലക് വർമയ്കും മിന്നും സെഞ്ചുറി. പരമ്പരയിൽ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കു മറി കടക്കേണ്ടത് 283 എന്ന പടുകൂറ്റൻ സ്കോർ. ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുത്തു. സഞ്ജു എട്ട് സിക്‌സും ആറ് ഫോറും അടക്കം 102 റൺസ് നേടിയാണ് തന്റെ പരമ്പരയിലെ രണ്ടാം സെഞ്ചുറി തികച്ചത്. ‌

സഞ്ജുവിനൊപ്പം തിലക് വർമയും കൂടി ആളിപ്പടർന്നതോടെ ഇന്ത്യൻ സ്കോർ റോക്കറ്റ് വേ​ഗത്തിൽ മുന്നോട്ട് കുതിച്ചു. ഇരുവരും ചേർന്ന് 210 റൺസിന്റെ പാർട്ട്ണർഷിപ്പ് കൂട്ടുകെട്ടും പടുത്തുയർത്തി. തിലകിൻറെ തുടർച്ചയായ രണ്ടാം സെഞ്ചുറിയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജൊഹന്നാസ്ബർഗിൽ പിറന്നത്. അഭിഷേഖ് ശർമയുടെ (36) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പരമ്പരയിൽ തുടർച്ചയായ രണ്ട് ഡക്കുകൾക്ക് ശേഷമാണ് സഞ്ജു മറ്റൊരു സെഞ്ചുറി നേടുന്നത്.

സഞ്ജു 56 ബോളിൽ ആറ് ഫോറും 9 സിക്സുമുൾപെടെ പുറത്താകാതെ 109 റൺസെടുത്തു. 47 ബോളിൽ 10 സിക്സും 9 ഫോറുമുൾപ്പെടെ 120 റൺസുമായാണ് തിലക് കളംനിറഞ്ഞാടിയത്.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജു – അഭിഷേക് സഖ്യം ഒന്നാം വിക്കറ്റിൽ 73 റൺസ് ചേർത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകൾ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടർന്നു. തിലകായിരുന്നു കൂടുതൽ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റിംഗ് തുടർന്നു. ഇതിനിടെ ഡബിൾ സെഞ്ചുറി കൂട്ടുകെട്ടും പൂർത്തിയാക്കി.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയിൽ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തിൽ ഇന്ത്യ ജയിക്കുകയായിരുന്നു.

pathram desk 5:
Related Post
Leave a Comment