പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാന്‍ വേണ്ടി…!! ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി..!! തെറ്റായ പ്രചാരണം നടത്തി…!! ഭാഗങ്ങൾ പിൻവലിക്കണം..!!! ഡിസി മാപ്പ് പറയണം..!!! ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ…

കണ്ണൂർ: ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ജയരാജന്റെ വക്കീൽ നോട്ടിസ്. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണ്. പുറത്തുവന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.

സംഭവത്തിൽ ജയരാജൻ ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇ.പി. നൽകിയ പരാതിയിൽ‌ പറയുന്നു. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നുവെന്നും ഇ.പി. ഡിജിപിക്ക് അയച്ച പരാതിയിൽ പറയുന്നു.

അതേസമയം ആത്മകഥ വിവാദത്തിനു പിന്നാലെ പാലക്കാട്ട് പി.സരിന്റെ പ്രചാരണത്തിനായി ഇ.പി. ജയരാജൻ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. നാളെയാണ് ജയരാജൻ പാലക്കാട്ടെത്തുന്നത്. വൈകിട്ട് പാലക്കാട്ട് മുൻസിപ്പിൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജയരാജൻ പങ്കെടുക്കും. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇ.പി. ജയരാജൻ പ്രചാരണത്തിന് എത്തുന്നതെന്നാണ് ജില്ലാ കമ്മിറ്റി നൽകുന്ന വിശദീകരണം.

സരിന് എതിരായ ജയരാജന്റെ പരാമർശത്തിനു പിന്നാലെയാണ് സിപിഎമ്മിന്റെ നിർണായക നീക്കം. ആത്മകഥ തന്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദത്തിന് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിക്കുന്നു. ‌

എൻ. പ്രശാന്തിന് എഐടിയുസി, സിഐടിയു പിന്തുണ…!!! പ്രശാന്ത് ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്ക് മെച്ചപ്പെടുത്തി…!! അദ്ദേഹം സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന് സംഘടനകൾ..!!! തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ…

എന്തൊരു നാണക്കേടാണിത്…? പുറംലോകം എന്താണ് കേരളത്തെക്കുറിച്ചു ചിന്തിക്കുക..? നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ വിചാരിക്കൂ..? രൂക്ഷ വിമർശനവുമായി ഹൈക്കോടതി…!!

 

pathram desk 1:
Leave a Comment