ക്ലാസിൽ സംസാരിച്ച വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ്പ് ഒട്ടിച്ചു, കുട്ടികൾ പരസ്പരം ഒട്ടിച്ചതെന്ന് അധ്യാപിക; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചതായി പരാതി. ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു. ഇതോടെ മാതാപിതാക്കൾ തഞ്ചാവൂർ ജില്ലാ കലക്ടർ പ്രിയങ്ക പങ്കജത്തിന് പരാതി നൽകി. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം.

ക്ലാസ് മുറിയിൽ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയതോടെ ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കൾക്ക് അയച്ചത്. തുടർന്ന് ഇവർ കലക്ടർക്കു പരാതി നൽകുകയായിരുന്നു.

‘കർഷകനാണ്… കള പറിക്കാൻ ഇറങ്ങിയതാ…’; ലൂസിഫർ സിനിമാ ഡയലോ​ഗുമായി എൻ പ്രശാന്ത് വീണ്ടും ഫേസ്ബുക്കിൽ

എന്നാൽ സംഭവം പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും കുറ്റം നിഷേധിച്ചു. അധ്യാപിക ഒരു വിദ്യാർഥിയോട് ക്ലാസ് മുറി നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്ന് എലിമെൻ്ററി സ്‌കൂൾ ജില്ലാ വിദ്യാഭ്യാസ ഓഫിസർ മത്യാസഹാൻ പറഞ്ഞു. സംഭവത്തിൽ അധ്യാപികയ്ക്ക് പങ്കില്ല, വിദ്യാർഥികൾ പരസ്പരം വായ ടേപ്പുപയോ​ഗിച്ച് ഒട്ടിക്കുകയായിരുന്നു. പിന്നീട് ആരോ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നോടും വിദ്യാർഥികളോടും അന്വേഷണം നടത്തിയെന്നും മത്യാസഹാൻ പറഞ്ഞു. സംഭവവുമായി തനിക്ക് യാഥൊരു ബന്ധമില്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പുനിതയും പറഞ്ഞു.

pathram desk 5:
Leave a Comment