കൊച്ചി: കയറിയതുപോലെ തന്നെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയും കുറഞ്ഞ് 56,680 രൂപയായി. ഗ്രാമിന് 7,085 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് 110 രൂപ ഇടിഞ്ഞ് 5,840 രൂപയിലെത്തി.
ഈ മാസത്തിൻറെ തുടക്കത്തിൽ റോക്കറ്റ വേഗത്തിലായിരുന്നു സ്വർണത്തിന്റെ കുതിപ്പ്, 59,080 രൂപയായിരുന്നു സ്വർണവില. ഏഴിന് 57,600 രൂപയായി താഴ്ന്നു. പിന്നാലെ വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചെങ്കിലും ശനിയാഴ്ച പവന് 80 രൂപയും തിങ്കളാഴ്ച 440 രൂപയും കുറഞ്ഞിരുന്നു.
കഴിഞ്ഞ 12 ദിവസത്തിനിടെ പവന് കുറഞ്ഞത് 2,960 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളർ എന്ന സർവകാല റിക്കാർഡ് തൊട്ട രാജ്യാന്തര വില തിങ്കളാഴ്ച 2,669 ഡോളറിലേക്ക് താഴ്ന്നിരുന്നു.
ഇന്ന് വിപണി ആരംഭിച്ചപ്പോൾ 2,611 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവിൽ 2,619 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 97 രൂപയിലെത്തി.
Leave a Comment