പ്രതിഷേധം, തർക്കം, ഒടുവിൽ കയ്യാങ്കളിയിലേക്ക്; കുട്ടികളെ ഇളക്കിവിട്ടത് അധ്യാപകർ, മനപ്പൂർവമുണ്ടാക്കിയ സംഘർഷം: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന വേ​ദി​യി​ൽ പ്ര​തി​ഷേ​ധം. സ്പോ​ർ​ട്ട്സ് സ്കൂ​ളു​ക​ളെ കി​രീ​ട​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. പിന്നീട് ഇത് തർക്കത്തിലേക്കും ഒടുവിൽ പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലുള്ള ക​യ്യാ​ങ്ക​ളി​യിലേക്കുമെത്തിയെന്നാണ് വി​വ​രം. ജി വി രാ​ജ സ്പോ​ട്സ് സ്കൂ​ളി​ന് ര​ണ്ടാം​സ്ഥാ​നം ന​ൽ​കി​യ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലേ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

നാ​വാ​മു​കു​ന്ദ, മാ​ർ ബേ​സി​ൽ എ​ന്നീ സ്കൂ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വേ​ദി​യി​ൽ ഇ​രി​ക്കെ​യാ​യിരുന്നു പ്ര​തി​ഷേ​ധം. പിന്നീട് മ​ന്ത്രി​യെ ത​ട​ഞ്ഞുവച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ട് മ​ന്ത്രി​യെ വേ​ദി​യി​ൽ​നി​ന്ന് മാ​റ്റി. പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങ് വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചു.

സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ ര​ണ്ടാം സ്ഥാ​നം നാ​വ മു​കു​ന്ദ സ്കൂ​ളി​നാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എന്നാൽ പ്ര​ത്യേക​മാ​യാ​ണ് ജി​വി ​രാ​ജ​ സ്കൂളിനെ രണ്ടാം സ്ഥാനത്തിനായി പ​രി​ഗ​ണി​ച്ച​ത്. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. ട്രോ​ഫി തി​രി​കെ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ജി വി രാ​ജ സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​ത് വേ​ദ​ിയി​ൽ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് അ​റി​ഞ്ഞ​തെ​ന്നും ജിവി രാ​ജ സ്കൂ​ൾ വ്യ​ക്ത​മാ​ക്കി.

കാ​യി​ക​മേ​ള​യി​ലുണ്ടാ​യ പ്ര​തി​ഷേ​ധം അ​ന്വേ​ഷി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ആദ്യം തന്നെ പറഞ്ഞിരുന്നതായി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്രതികരിച്ചു. വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ർ ത​ന്നെ ഇ​ള​ക്കി​വി​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലായെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

pathram desk 5:
Related Post
Leave a Comment