നി​യ​മ​വി​രു​ദ്ധ​മാ​യും മനുഷ്യന് ജീവഹാനി വരുത്തുന്ന വിധവും ആം​ബു​ല​ൻ​സ് ഉപയോ​ഗിച്ചു; സുരേഷ് ​ഗോപിക്കും ഡ്രൈവർക്കുമെതിരെ കേസ്

തൃ​ശൂ​ർ: ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ പൂ​രം ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്കെ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സി​റ്റി ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സു​രേ​ഷ് ഗോ​പി​ക്ക് പു​റ​മേ അ​ഭി​ജി​ത്ത് നാ​യ​ർ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ എ​ന്നി​വ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്.

സി​പി​ഐ നേ​താ​വ് സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ലോ​ക്‌​സ​ഭാ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ ത​ന്ത്ര​ത്തി​ൻറെ ഭാ​ഗ​മാ​യി രോ​ഗി​ക​ളെ മാ​ത്രം കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​മു​ള്ള ആം​ബു​ല​ൻ​സ് നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ർ.

പൂ​ര​ത്തി​ൻറെ ഭാ​ഗ​മാ​യ വാ​ഹ​ന നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കെ അ​ത് ലം​ഘി​ച്ചു​കൊ​ണ്ട് ആം​ബു​ല​ൻ​സ് റൗ​ണ്ടി​ലൂ​ടെ ഓ​ടി​ച്ചു. മ​നു​ഷ്യന് ജീവഹാനി വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള രീ​തി​യി​ൽ ജ​ന​ത്തി​നി​ട​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ആം​ബു​ല​ൻ​സ് ഓ​ടി​ച്ചെ​ന്നും എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യുന്നു.

pathram desk 5:
Related Post
Leave a Comment