നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി, സ​ന്ദീ​പ് വാ​ര്യ​ർ സിപിഎമ്മിലേക്ക്? വാതിൽ തുറന്നിട്ടിരിക്കയാണ്, കടന്നുവരാം….സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്… എ.​കെ.​ ബാ​ല​ൻ

പാ​ല​ക്കാ​ട്: പാർട്ടിയുമായി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ സി​പി​എ​മ്മി​ലേ​ക്കെ​ന്ന് സൂ​ച​ന. അ​ദ്ദേ​ഹം സി​പി​എം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​ കൃ​ഷ്ണ​കു​മാ​റി​ൻറെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്റ്റേ​ജി​ൽ ഇ​രി​പ്പി​ടം ന​ൽ​കി​യി​രു​ന്നി​ല്ല. തുടർന്ന് സന്ദീപ് അണികൾക്കൊപ്പമായിരുന്നു ഇരുന്നത്. അതോടൊപ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യും ചെയ്തു.

അ​തേ​സ​മ​യം സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് മു​ന്നി​ൽ വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം നേ​താ​വ് എ.​കെ.​ ബാ​ല​ൻ പ​റ​ഞ്ഞു. സ​ന്ദീ​പ് വാ​ര്യ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യാ​ൽ സി​പി​എം ച​ർ​ച്ച ചെ​യ്യും.

സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്. ബി​ജെ​പി​യി​ൽ നി​ൽ​ക്കാ​ൻ സ​ന്ദീ​പിന് ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ സ​ന്ദീ​പ് വാ​ര്യ​രു​ടെ പേ​ര് ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ന്ന സ​ന്ദീ​പ് വാ​ര്യ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ പാ​ർ​ട്ടി നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

സ​ന്ദീ​പും സി.​ കൃ​ഷ്ണ​കു​മാ​റും ത​മ്മി​ൽ പടലപ്പിണക്കങ്ങൾ നി​ല നി​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ വേ​ണ്ട പ്ര​ധാ​ന്യം കി​ട്ടാ​തെ പോ​യ​തെ​ന്നും ചിലർ പറയുന്നു. ക​ൺ​വ​ൻ​ഷ​നി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​നി​ക്ക് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​ സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചി​ട്ടും ത​ന്നെ അ​വ​ഗ​ണി​ച്ചു​വെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ.

ക​ൺ​വ​ൻ​ഷ​നി​ൽ പാ​ർ​ട്ടി അ​ണി​ക​ളോ​ടൊ​പ്പം വേ​ദി​യി​ൽ ഇ​രി​ക്കേ​ണ്ടി വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ന്ദീ​പ് പ്ര​ചാ​ര​ണ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. നേ​ര​ത്തെ കൃ​ഷ്ണ​കു​മാ​റി​ന് വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ വ​ലി​യ രീ​തി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ർ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

1991ൽ ​പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം നേ​താ​വും മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന എം.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ന​ത്തെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ൻറ് ടി.​ ച​ന്ദ്ര​ശേ​ഖ​ര​ന് അ​യ​ച്ച ക​ത്ത് പു​റ​ത്തു​വി​ട്ട​ത് സ​ന്ദീ​പ് വാ​ര്യ​രാ​യി​രു​ന്നു. 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ഷൊ​ർ​ണൂ​രി​ൽ നി​ന്ന് മ​ത്സ​രി​ച്ച അ​ദ്ദേ​ഹം 36973 വോ​ട്ട് നേ​ടി​യി​രു​ന്നു.

pathram desk 5:
Related Post
Leave a Comment