കലക്റ്റർ നൽകിയ മൊഴി നുണ, തെറ്റിദ്ധാരണയുണ്ടാക്കുന്നത്; വ്യക്തിപരമായി സംസാരിക്കാനുള്ള ആത്മബന്ധം കലക്റ്ററുമായി നവീൻ ബാബുവിനില്ല; മഞ്ജുഷ

 

പത്തനംതിട്ട: കണ്ണൂർ ജില്ലാ കലക്റ്റർ അരുൺ കെ. വിജയൻ പോലീസിനു നൽകിയ മൊഴി നുണയാണെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. മാത്രമല്ല മൊഴി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അവർ. വ്യക്തിപരമായി സംസാരിക്കാൻ തക്ക ആത്മബന്ധം കലക്റ്ററോട് നവീൻ ബാബുവിനുണ്ടായിരുന്നില്ലെന്നും മഞ്ജുഷ വ്യക്തമാക്കി.

യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻ ബാബു തന്നെ ചേംബറിൽ വന്ന് കണ്ടിരുന്നതായി കണ്ണൂർ കലക്റ്റർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. തനിക്കു തെറ്റുപറ്റിയെന്നു പറഞ്ഞതായും കലക്റ്റർ പറഞ്ഞു. ഇതിനുപിന്നാലെയാണ് കലക്റ്ററുടെ മൊഴി തള്ളി നവീൻ ബാബുവിന്റെ ഭാര്യ മുന്നോട്ടുവന്നത്.

കലക്റ്റർ പറയുന്നതെല്ലാം നുണയാണ്. കലക്റ്റമായി നവീൻ ബാബുവിന് ആത്മബന്ധമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കലക്റ്ററോട് നവീൻ ഒരു കാര്യവും തുറന്നുപറഞ്ഞിരിക്കാൻ സാധ്യതയില്ല. അദ്ദേഹത്തിന് കാര്യങ്ങൾ പങ്കുവയ്ക്കാൻ പറ്റുന്ന വ്യക്തിയായിരുന്നില്ല കലക്റ്റർ. അതിനാൽതന്നെ അവരുടെ വാക്കുകൾ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ മൊഴി സംശയകരമാണ് എന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ തുടക്കത്തിൽ പറയാതെ നിർണായക ഘട്ടത്തിൽ ഇത്തരത്തിലൊരു മൊഴി നൽകിയത് കുറ്റക്കാരെ സഹായിക്കാനും അന്വേഷണം വഴി തിരിച്ചുവിടാനുമാണെന്ന് സംശയമുള്ളതായി സഹോദരൻ പ്രവീണും പറഞ്ഞു.

 

pathram desk 5:
Related Post
Leave a Comment