ദിവ്യയെ എന്തു വില കൊടുത്തും സിപിഎം സംരക്ഷിക്കും, നീ​തി​പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കുമെന്ന് വിശ്വാസമില്ല, ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം: കെ സുധാകരൻ

 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ എ​ഡി​എ​മ്മായിരുന്ന നവീൻ ബാബുവിന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പിപി ദി​വ്യ​യെ എ​ന്തു​വി​ല​കൊ​ടു​ത്തും സം​ര​ക്ഷി​ക്കു​കയെ​ന്ന നി​ല​പാ​ടാ​ണ് സി​പി​എം കൈക്കൊണ്ടിട്ടുള്ളതെന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ദിവ്യയ്ക്കെതിരെ ഇതുവരെ പാർട്ടിയുടെ ഭാ​ഗത്തു നിന്നും യാഥൊരു വിധത്തിലുള്ള നടപടിയുമുണ്ടാകാത്തത് ഇതിന്റെ തെളിവാണ്. നവീൻ ബാബു വിഷയത്തിൽ നീതിപൂർണമായ ഒരന്വേഷണം നടക്കുമെന്ന് യാഥൊരുവിധ വിശ്വാസവുമില്ല. അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഏതെങ്കിലം ഒരു കാര്യത്തിൽ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അതു പ്രവർത്തിക്കുന്നതാണ് സി​പി​എ​മ്മി​ൻറെ ശൈ​ലി. ദി​വ്യ​യെ സം​ര​ക്ഷി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു ​ക​ഴി​ഞ്ഞ​താ​ണ്. അതിനാൽ തന്നെ എ​ന്തു​വി​ല​കൊ​ടു​ത്തും അ​വ​ർ അ​ത് ചെ​യ്യുകയും ചെയ്യും. ഇ​ത്ര​യൊ​ക്കെ സം​ഭ​വി​ച്ചി​ട്ടും ദി​വ്യ​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യോ?, പോലീസ് രജിസ്റ്റർ ചെയ്ത ഒരു ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യി​ട്ടും ദി​വ്യ​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തോ​യെ​ന്നും ദി​വ്യ​യെ സം​ര​ക്ഷി​ക്കാ​നു​ള്ള പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൻറെ തെ​ളി​വാ​ണി​തെ​ന്നും സു​ധാ​ക​ര​ൻ പറഞ്ഞു.

pathram desk 5:
Related Post
Leave a Comment