ബി​പി​എ​ൽ സ്ഥാ​പ​ക ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ ടിപി​ജി ന​മ്പ്യാ​ർ അ​ന്ത​രി​ച്ചു

 

ബം​ഗ​ളൂ​രു: ബി​പി​എ​ൽ സ്ഥാ​പ​ക ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യും ടിപി ഗോ​പാ​ല്‍ ന​മ്പ്യാ​ർ (96) അ​ന്ത​രി​ച്ചു. വ്യാഴാഴ്ച രാ​വി​ലെ ബം​ഗ​ളു​രു​വി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​ൻ കേ​ന്ദ്ര​മ​ന്ത്രിയും പ്രമുഖ വ്യവസായിയുമായ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മ​രു​മ​ക​നാ​ണ്.

1963-ലാ​ണ് ടിപിജി ന​മ്പ്യാ​ര്‍ പാ​ല​ക്കാ​ട്ട് ബ്രി​ട്ടീ​ഷ് ഫി​സി​ക്ക​ൽ ലാ​ബോ​റ​ട്ട​റീ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഏറ്റെടുക്കുന്നത്. പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ലെ ച​ര്‍​ച്ച് സ്ട്രീ​റ്റ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു. തുടക്കം പ്ര​തി​രോ​ധ സേ​ന​ക​ൾ​ക്കു​ള്ള പ്രി​സി​ഷ​ൻ പാ​ന​ൽ മീ​റ്റ​റു​ക​ളു​ടെ നി​ർ​മാ​ണ​മാണമായിരുന്നു. പി​ന്നീ​ട് ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞു. പിന്നീട് കമ്പനി ബിപിഎൽ എന്നു പുനർനാമകരണം ചെയ്തു.

1990-ക​ളി​ൽ ബി​പി​എ​ൽ ഇ​ന്ത്യ​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ ​നി​ർ​മാ​ണ രം​ഗ​ത്തെ പ്രബല ശക്തിയായി വളർന്നു. ഒരു കാലത്ത്ഇ​ന്ത്യ​യു​ടെ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, മൊ​ബൈ​ൽ നി​ർ​മാ​ണ​രം​ഗ​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ നാ​മ​മാ​യി​രു​ന്നു ബി​പി​എ​ൽ. ടി​വി, ഫോ​ണ്‍ മേ​ഖ​ല​ക​ളി​ലെ ആ​ധി​പ​ത്യം ബി​പി​എ​ല്‍ ക​മ്പ​നി​യെ ഇ​ന്ത്യ​യി​ലെ ആ​ദ്യ 10 മു​ന്‍​നി​ര ക​മ്പ​നി​ക​ളു​ടെ ശ്രേ​ണി​യി​ലെ​ത്തി​ച്ചു അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്. സംസ്ക്കാരം നാളെ ബെംഗളൂരു കൽപ്പള്ളി ശ്മശാനത്തിൽ.

pathram desk 5:
Related Post
Leave a Comment