തൃശൂർ: പൂരം കലക്കൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റം ഉണ്ടോയെന്ന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിക്ക് തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിനു കാരണം കരുവന്നൂർ വിഷയമാണ്. എന്നാൽ അത് മറയ്ക്കാനായി പൂരം കലക്കൽ ആരോപണം ഉയർത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരം ഇഷ്യുവുണ്ടായ സമയത്ത് താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞ ആളുകളുടെ മൊഴിയെടുത്തിട്ടുണ്ടല്ലോ. എന്നാൽ ആ മൊഴിയിൽ എന്താ പോലീസ് കേസെടുക്കാത്തതെന്നും സുരേഷ് ചോദിച്ചു.
രണ്ടാഴ്ചയായി കാലിനു വയ്യായിരുന്ന താൻ അതും കൊണ്ടാണ് പ്രചാരണത്തിനിറങ്ങിയത്. അന്നേ ദിവസം അഞ്ച് കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. ഇതിനിടെ തന്റെ കാർ ഗുണ്ടകൾ ആക്രമിച്ചു. തന്നെ രക്ഷിച്ചത് ഒരു രാഷ്ട്രീയവുമില്ലാത്ത ചെറുപ്പക്കാരാണ്. അവർ തന്നെ സംഭവ സ്ഥലത്തുനിന്ന് ഓടയ്ക്ക് ഇപ്പുറമെത്തിച്ചു. അവിടെനിന്നാണ് ആംബുലൻസിൽ കയറിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
എഡിഎമ്മിന്റെ മരണത്തിൽ, റിപ്പോർട്ടിന്മേൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ ? ഈ വിഷയങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനകത്ത് നൽകിയ എൻഒസികളെല്ലാം പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതോടൊപ്പം അമിത്ഷാ കോപ്പറേറ്റീവ് നിയമം കൊണ്ടുവന്നപ്പോൾ മാധ്യമങ്ങൾ പിൻതുണയ്ക്കാത്തതെന്തുകൊണ്ടാണെന്നും സുരേഷ് ഗോപി ചോദിച്ചു.
Leave a Comment