രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; ബാന്ദ്ര സ്വദേശി അറസ്റ്റിൽ, പ്രതിയിൽ നിന്ന് മൊബൈൽ ഫോണും കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡും കണ്ടെത്തി

 

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ബാന്ദ്ര സ്വദേശി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന അജ്ഞാത ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലീസിന് ലഭിച്ചത്. ഇതൊരു തമാശയായി കാണരുതെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടൻ സല്‍മാന്‍ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎല്‍എ സീഷന്‍ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാന്‍ ഖാനെന്ന ടാറ്റു ആര്‍ട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ12 ന് വെടിയേറ്റു മരിച്ച മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയുടെ മകനാണ് സീഷാന്‍ സിദ്ദീഖി.

‌ബുധനാഴ്ച ബാന്ദ്രയിലെ (പടിഞ്ഞാറ്) ബ്ലൂ ഫെയിം അപ്പാർട്ട്‌മെൻ്റിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡും പോലീസ് കണ്ടെടുത്തു.

pathram desk 5:
Leave a Comment