മ​യോ​ണൈ​സ് ഉ​ൽ​പാ​ദ​നം, സം​ഭ​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ ഒരു വർഷത്തേക്ക് നി​രോ​ധിച്ച് തെലുങ്കാന; നിരോധനം ഭക്ഷ്യ വിഷബാധയെ തുടർന്ന് യുവതി മരിച്ച സാഹചര്യത്തിൽ

 

ഹൈ​ദ​രാ​ബാ​ദ്: ഹൈദരാബാദിൽ മോ​മോ​സ് ക​ഴി​ച്ച ഒരാൾ മരിക്കുകയും 15 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ തെ​ലുങ്കാ​ന​യി​ൽ മ​യോ​ണൈ​സ് നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം.

സം​സ്ഥാ​ന​ത്ത് മ​യോ​ണൈ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാണ് നടപടി. മു​ട്ട അ​ട​ങ്ങി​യ മ​യോ​ണൈ​സ് ഉ​ൽ​പാ​ദ​നം, സം​ഭ​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ നി​രോ​ധി​ച്ചാ​ണ് ഉ​ത്ത​ര​വിറക്കിയിട്ടുള്ളത്. ഇ​ന്ന് മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോധവത്കരണം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ പുറത്തിറക്കിയ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപ്ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും മോ​മോ​സ് ക​ഴി​ച്ച ഒ​രാ​ൾ മ​രി​ക്കു​ക​യും 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​ൻറെ ന​ട​പ​ടി. ഹൈ​ദ​രാ​ബാ​ദി​ലെ വ​ഴി​യോ​ര​ കടയിൽ നിന്ന് പ​ഴ​കി​യ മോ​മോസ് ക​ഴി​ച്ച് 33കാ​രിയായ ​രേ​ഷ്മ ബീ​ഗമാണ് മരിച്ചത്.

മരിച്ച രേഷ്മയും പെ​ൺ​മ​ക്ക​ളും വെ​ള്ളി​യാ​ഴ്ച​യാ​ണ് ഖൈ​ര​താ​ബാ​ദി​ലെ ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ൻറെ ക​ട​യി​ൽ നി​ന്ന് മോ​മോ​സ് ക​ഴി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ക്ക​ൾ ര​ണ്ടു​പേ​രും ചി​കി​ത്സ​യി​ലാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഷ​വ​ർ​മ ഔ​ട്ട്‌​ലെ​റ്റി​ലും സ​മാ​ന​മാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെയ്യപ്പെട്ടിരുന്നു. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തുകയും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

pathram desk 5:
Related Post
Leave a Comment