എബ്രിഡ് ഷൈനിന്റെ രചനയിൽ കലാഭവൻ പ്രജോദ് ചലച്ചിത്ര സംവിധാന രംഗത്തേക്ക്

മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യമുള്ള പുതുമുഖ താരങ്ങൾക്ക് അവസരവുമായി തന്റെ ആദ്യ സംവിധാന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രജോദ് കലാഭവൻ. എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മിമിക്രി വേദിയിൽ നിന്നും നിരവധി സൂപ്പർ ഹിറ്റ് ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിൽ നായക വേഷം ഉൾപ്പെടെ ലഭിച്ച റോളുകളിൽ മിന്നും പ്രകടനം കാഴ്ചവച്ച പ്രേക്ഷകരുടെ പ്രിയതാരം പ്രജോദ് കലാഭവൻ ഇനി മലയാള സിനാമാ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുമ്പോൾ മികച്ച ഒരു എന്റെർറ്റൈനെർ പ്രേക്ഷകർക്ക് ലഭിക്കുമെന്നുറപ്പാണ്.

പ്രജോദ് കലാഭവൻ ചലച്ചിത്ര സംവിധായകനാകുന്ന ആദ്യ ചിത്രത്തിലേക്ക് മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യമുള്ള 18നും 24നും ഇടയിലുള്ള പുരുഷന്മാരും 30നും 48നും ഇടയിലുള്ള മാർഷ്യൽ ആർട്ട്സ് പ്രഗത്ഭരേയുമാണ് ഈ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളാകാനുള്ള ഓഡിഷൻ കോളിലേക്കു ഇപ്പോൾ ടീം ക്ഷണിക്കുന്നത്. 18നും 24നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie1@gmail.com എന്ന ഇമെയിൽ ഐഡിയിലെക്കും 30നും 48നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിൽ ഓഡിഷനായി പ്രൊഫൈൽ അയക്കണം.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.

pathram desk 1:
Related Post
Leave a Comment