ദിവ്യ പാര്‍ട്ടിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു…!!! അറസ്റ്റും പാര്‍ട്ടി നടപടിയും വൈകുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സിപിഎമ്മിൽ വിമർശനം..!!! ബിനാമി ഇടപാടെന്ന് എഡിഎമ്മിൻ്റെ കുടംബം ആരോപിച്ചതും തലവേദന…!!!

കണ്ണൂര്‍: അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യയുടെ അറസ്റ്റും പാര്‍ട്ടിനടപടിയും വൈകുന്നത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് സി.പി.എമ്മില്‍ വിമര്‍ശനം.

നവീന്‍ബാബുവിന്റെ യാത്രയയപ്പു യോഗത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് ദിവ്യ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തിയെങ്കിലും നടപടിയെക്കുറിച്ച് ഇതുവരെ വ്യക്തമായ തീരുമാനത്തിലേക്കെത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യാഴാഴ്ച തളിപ്പറമ്പില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവേ ദിവ്യക്കെതിരേ നടപടിയുണ്ടാവുമെന്ന സൂചന നല്‍കിയിരുന്നു.

നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ഒന്നുമുണ്ടാവാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. വിവാദമായ പെട്രോള്‍പമ്പ് ബിനാമി ഇടപാടാണെന്ന ആരോപണം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചതും സി.പി.എമ്മിന് തലവേദനയാവുന്നുണ്ട്.

വിവാദം പ്രതിസന്ധിയിലാക്കിയ സമയത്ത് ദിവ്യ രാജിസന്നദ്ധത പ്രകടിപ്പിക്കാതിരുന്നതിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിഷയം കൈവിട്ടുപോവുകയും പാര്‍ട്ടിയെ അത് വലിയതോതില്‍ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടും ദിവ്യയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമുണ്ടായില്ല. ഒടുവില്‍ അടിയന്തര ജില്ലാസെക്രട്ടേറിയറ്റ് യോഗംചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുസ്ഥാനത്തുനിന്ന് രാജിവെക്കാന്‍ ദിവ്യയോട് ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തില്‍ പാര്‍ട്ടിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയതും അഴിമതിക്കാരനെന്ന നിലയില്‍ പ്രസംഗിച്ചതും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും ഉത്തരവാദപ്പെട്ട സ്ഥാനത്തുള്ളയാള്‍ ചെയ്യാന്‍പാടില്ലാത്ത കാര്യമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ഇറാന് തിരിച്ചടി നൽകി ഇസ്രയേൽ…!! ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ…!!! സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം…!! തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് പ്രഖ്യാപനം…!!

തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതും ചെയ്യുമായിരുന്നു…!!! കാലുകൾ ചേർത്തുകെട്ടി അനങ്ങാൻ കഴിയാത്ത ആനകളുടെ അവസ്ഥയൊന്ന് ആലോചിക്കണം…!!! മനുഷ്യനാണെങ്കിൽ ഈയവസ്ഥയിൽ അഞ്ച് മിനിറ്റ് നിൽക്കാനാവുമോ? നവംബർ നാലിന് മാർഗനിർദേശങ്ങളുടെ കരട് തയാറാക്കും…!!

മരണത്തെത്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ‘അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനം’ എന്ന പരാമര്‍ശം ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതാണ്. പത്തനംതിട്ട ജില്ലാകമ്മിറ്റി ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴും കണ്ണൂര്‍നേതൃത്വം വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം. ജില്ലാ നേതൃത്വത്തിന് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വന്നതിനുപിന്നില്‍ ദിവ്യ നല്‍കിയ തെറ്റായ വിശദീകരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ ധൈര്യം ഇല്ല…!! ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ വ്യാപാരം ചെയ്യുന്നവരെ കുറിച്ച് പരിശോധനയില്ല..!!! നികുതി എത്രയാണെന്ന് വെളിപ്പെടുത്താതെ നികുതി ചോർച്ച എങ്ങനെ കണ്ടെത്തും..? റെയ്ഡിനെതിരേ എകെജിഎസ്എംഎ

രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണം…!!! മാധ്യമ പ്രവർത്തകർക്കെതിരേ എന്‍.എന്‍.കൃഷ്ണദാസ്…, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി വേദിയിലെത്തിച്ചു…!!!

no arrest or party action against pp divya Cpm is concerned that by elections will be affected KANNUR ADM DEATH NAVEEN BABU PP DIVYA KERALA BYELECTION

pathram desk 1:
Related Post
Leave a Comment