അടിയേറ്റ് കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി..!!! അധ്യാപിക ക്രൂരമായി മർദിച്ച ഒമ്പത് വയസ്സുകാരി മസ്തിഷ്കാഘാതം സംഭവിച്ച് വെൻ്റിലേറ്ററിൽ…!! താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതര പരുക്ക്…!!!

ട്യൂഷന്‍ അധ്യാപിക ഒമ്പത് വയസുകാരിയെ ക്രൂരമായി മർദിച്ചു. ചെവിക്ക് രണ്ടു തവണ അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ച പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദീപിക എന്ന കുട്ടിയാണ് അധ്യാപികയുടെ ക്രൂരതയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. മുംബൈയില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള നല്ലസോപാര എന്ന സ്ഥലത്തായിരുന്നു ഒക്ടോബര്‍ അഞ്ചിന് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരേ എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ അധ്യാപികയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ക്ലാസില്‍ അനുസരണക്കേട് കാണിച്ചെന്നാരോപിച്ചാണ് സ്വകാര്യ ട്യൂഷന്‍ അധ്യാപികയായ രത്‌ന സിങ് എന്ന 20-കാരി ദീപികയെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടി ധരിച്ചിരുന്ന കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി. തുടര്‍ന്ന് കുട്ടിയുടെ കേള്‍വിശക്തിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബുദബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

കഴിഞ്ഞ ഒമ്പത് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരമായ മസ്തിഷ്‌കാഘാതം സംഭവിച്ച കുട്ടിയുടെ താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ടെറ്റനസ് അണുബാധയുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് ..!!! നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും…!!! നവീന്‍ ബാബുവിന്റെ മരണം അതീവ ദുഖകരമെന്നും മുഖ്യമന്ത്രി…

ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടു..!!! ഹസൻ നസ്റുള്ളയുടെ പിൻഗാമിയായി കണക്കാക്കിയ ആൾ…!! ഇസ്രയേൽ…. ആക്രമണത്തിൽ മറ്റ് 25 ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടതായി

9-year-old girl in Mumbai is in critical condition after being brutally assaulted by her tutor

pathram desk 1:
Related Post
Leave a Comment