ഇങ്ങനെയാണ് അന്വേഷണം…!!! മന്ത്രി വീണ ജോര്‍ജിനെയും പറ്റിച്ച് അന്വേഷണ സംഘം…!! പ്രശാന്തന്റെ മൊഴിയെടുത്തത് സിപിഎം സര്‍വീസ് സംഘടനാ നേതാവിൻ്റെ സാന്നിധ്യത്തില്‍…!! പരിയാരം മെഡിക്കല്‍ കോളേജിലെ ജിതേഷ് വകുപ്പ് തല അന്വേഷണ സംഘത്തിൻ്റെ യോഗത്തിലും…

കണ്ണൂർ: എഡിഎം കെ നവീന്‍ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്.  കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി ആര്‍ ജിതേഷാണ് വകുപ്പ് തല അന്വേഷണ സംഘത്തിന്റെ യോഗത്തിലുള്‍പ്പടെ പങ്കെടുത്തത്. ടി വി പ്രശാന്തനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിലേക്ക് കടക്കാന്‍ സഹായിച്ചതും ജിതേഷ് ആണോ എന്ന് സംശയവും ഉയരുന്നതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരിട്ടിടപെട്ടാണ് പ്രശാന്തന്റെ മൊഴിയെടുക്കാനും പരിയാരം മെഡിക്കല്‍ കോളേജിയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ ഐഎഎസ് ഉള്‍പ്പടെയുള്ള സംഘത്തെ നിയോഗിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ വിശ്വനാഥനും ഇവരോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം ചേര്‍ന്നത് എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു. ടി വി പ്രശാന്തനെ ചോദ്യം ചെയ്തതും എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തിലാണ്. ടി വി പ്രശാന്തനെ ആശുപത്രിയ്ക്കുള്ളില്‍ സംരക്ഷിക്കാന്‍ എന്‍ ജി ഒ യൂണിയന്‍ ശ്രമിച്ചെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ നീക്കങ്ങള്‍.

8 മണിവരെ എഡിഎം റെയിൽവേ സ്റ്റേഷന്റെ സമീപത്ത്… പിന്നീട് സ്ഥലത്ത് നിന്ന് പോയി… മൊബൈൽ ടവർ വിവരങ്ങൾ പുറത്ത്…!!! ദിവ്യ എത്തിയത് സിനിമ സ്റ്റൈലിൽ…

ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കും…!!! 24 മണിക്കൂറും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്…!!! സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി..!! നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്…!! സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും കോടതിയിൽ വാദിച്ച് പി.പി. ദിവ്യ…!!! അഴിമതിക്കെതിരെ സന്ദേശം നൽകുകയാണ് ഉണ്ടായത്..!! പങ്കെടുക്കില്ലേ എന്ന് കളക്ടർ ചോദിച്ചു…

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട്, എഡിഎം കെ. നവീന്‍ ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി നല്‍കിയെന്നും ആണ് ടി.വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാല്‍ പരാതി പൂര്‍ണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകള്‍.

അടുത്ത പണി വരുന്നുണ്ട്…!!! തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ നീക്കം…!!! നവംബർ ഒന്നുമുതൽ കൂട്ടാനിരുന്നതാണ്…!! പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്നാംതവണ…. നിരക്കുകൾ

ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നു…!!! മാമന് മാത്രമൊരു ഡയറി എഴുതി സൂക്ഷിച്ചിട്ടുണ്ടെന്ന് ബാലയുടെ നവവധു കോകില..!!! ചെറുപ്പം മുതലേ എനിക്കൊപ്പമാണ് ഇവൾ വളർന്നതെന്ന് ബാല..!!! മരണത്തിനു ശേഷവും ഒരു ജീവിതമുണ്ട്.., അത് നന്മയുടെ വഴിയാണ്…

TV Prasanthan’s statement was taken in the presence of CPIM Service organization leader naveen babu TV Prashanthan

pathram desk 1:
Leave a Comment