ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് ..!!! നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും…!!! നവീന്‍ ബാബുവിന്റെ മരണം അതീവ ദുഖകരമെന്നും മുഖ്യമന്ത്രി…

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിവാദമായതു മുതല്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഒന്‍പതാം ദിവസമാണ് പരസ്യപ്രതികരണത്തിനു തയറായത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് എന്നു പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി. സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ..!!! ഒരാൾ മരിച്ചു.., 10 സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടി.., ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി…!!!

ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും…!!! ചീത്ത കേള്‍ക്കാൻ ജനങ്ങളിലേക്ക് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണം…!!! പബ്ലിസിറ്റിക്ക് വേണ്ടിയല്ല ചെയ്യുന്നതെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക…!! ഞങ്ങളും സഹായം ചെയ്തിട്ടുണ്ട് പക്ഷെ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും സാജു നവോദയ…

വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിനു കാലതാമസം ഉണ്ടാകരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരവര്‍ തീരുമാനിക്കേണ്ട കാര്യങ്ങളില്‍ അവരവര്‍ തീരുമാനം എടുക്കണം. അഭിപ്രായത്തിനായി അനാവശ്യനായി കാത്തിരിക്കരുത്. തീരുമാനമെടുക്കാതെ ഫയലുകള്‍ വച്ച് തട്ടിക്കളിക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സ്ഥലമാറ്റം പൂര്‍ണ മായും ഓണ്‍ലൈന്‍ ആക്കും. അര്‍ഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

CM Pinarayi Vijayan About Naveen Babu Death
Naveen Babu Death Pinarayi Vijayan Kerala News

pathram desk 1:
Related Post
Leave a Comment