ബാലവകാശ കമ്മീഷൻ മദ്രസയിലെ സിലബസ് പഠിച്ചിട്ടുണ്ടോ..? മറ്റ് മതങ്ങൾക്കും മതപഠന കേന്ദ്രങ്ങൾ ഉണ്ട്… ‌‌മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിന്..? സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യയെന്നും സുപ്രിംകോടതി

ന്യൂഡൽഹി: മതപഠനത്തെ പൊതുവിദ്യാഭ്യാസമായി കാണേണ്ടതില്ലെന്ന് ബാലവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ സുപ്രിംകോടതിയുടെ വിമർശനം. ഇത് എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മദ്രസ വിഷയവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുകയാണ് സുപ്രീംകോടതിയുടെ പരാമർശം. എല്ലാ മതവിഭാഗങ്ങൾക്കും ബാധകം ആകുന്ന രീതിയിൽ ബാലവകാശ കമ്മീഷൻ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ബാലവകാശ കമ്മീഷൻ മദ്രസയിലെ സിലബസ് പഠിച്ചിട്ടുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു. മതപരമായ നിർദ്ദേശങ്ങളും പൊതു വിദ്യാഭ്യാസവും രണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങൾക്കും മതപഠന കേന്ദ്രങ്ങൾ ഉണ്ട്. ‌‌മദ്രസകളുടെ കാര്യത്തിൽ മാത്രം ഇത്ര ആശങ്ക എന്തിനെന്നും കോടതി ചോദിച്ചു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് നിയമത്തിന്റെ ലക്ഷ്യം.

മതപഠന സ്ഥാപനങ്ങൾ മതേതരത്വത്തിന്റെ ലംഘനമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് മതേതരത്വം. സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യയെന്ന് സുപ്രിംകോടതി പറഞ്ഞു. അത് അത്തരത്തിൽ തന്നെ സംരക്ഷിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘നീ മനസ്സിൽ എന്നെ ശപിക്കുന്നുണ്ടാകുമെന്ന് എനിക്കറിയാം…!!! നീ ഒട്ടും സന്തോഷവാനല്ലെന്നും അറിയാം…!!!! എന്റെ അടുത്തുനിന്ന് പോയി ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും തിരിച്ചുവന്നു…!!! എനിക്ക് ഒറ്റക്കാര്യത്തിൽ മാത്രമേ വിഷമമുള്ളൂവെന്ന് ഞാൻ പറഞ്ഞു…!!!

ഹസൻ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും കണ്ടെത്തിയെന്ന് ഇസ്രയേൽ…!!! ആശുപത്രിക്ക് അടിയിലെ ബങ്കർ കണ്ടുപിടിച്ചത് വർഷങ്ങളുടെ അന്വേഷണ ഫലമായി…!!! തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൻ ഈ പണം ഉപയോഗിക്കാൻ അനുവദിക്കരുത്…!!!

Supreme Court’s criticise Child Rights Commission in Madrasa proposal
child rights commission madrasa supreme court

 

pathram desk 1:
Related Post
Leave a Comment