കണ്ണൂർ: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹത തുടരുന്നു. ദിവ്യ എവിടെയെന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും മറുപടി നല്‍കുന്നില്ല. പി പി ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ദിവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെയും തയ്യാറായിട്ടില്ല. ദിവ്യ ഒളിവിലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. എഡിഎം കെ നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ആണോ, അതോ അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ആണോ അന്വേഷണം എന്ന ചോദ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. പൊലീസ് ജീവനക്കാരോട് ചോദിക്കുന്ന ചോദ്യങ്ങളും, ശേഖരിക്കുന്ന വിവരങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ് എന്നാണ് വിമര്‍ശനം.
ദിവ്യയുടെ പ്രസംഗം മാത്രം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണമാകുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ട്. ഇതില്‍ ഒരു വ്യക്തത വരുത്തണമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനാല്‍ ദിവ്യയെ ഉടന്‍ ചോദ്യം ചെയ്യേണ്ട എന്ന നിലപാടാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. പി പി ദിവ്യ എവിടെ എന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും ഉത്തരം നല്‍കുന്നില്ല.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായ ടി വി പ്രശാന്തന്‍ എ ഡി എം കൈക്കൂലി വാങ്ങിയെന്ന് അറിയിച്ചു. സ്വര്‍ണ്ണം പണയം വച്ചാണ് പണം നല്‍കിയെന്നാണ് പ്രശാന്തന്റെ മൊഴി. പക്ഷെ ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് പ്രശാന്തന്‍ ഓടിമാറി. ആരോഗ്യവകുപ്പ് നടത്തുന്ന വകുപ്പ് തല അന്വേഷണത്തിനായി ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയും സംഘവും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തും.
opposition criticizing that police is protecting P P divya
adm naveen babu ADM Naveen Babu Death naveen babu P P Divya
Leave a Comment