സർക്കാർ സ്ഥലം മാറ്റിയിട്ടും നവീൻ ബാബു പത്തനംതിട്ടയിലേക്ക് പോകുന്നത് 10 ദിവസം തടഞ്ഞ് കണ്ണൂർ കലക്ടർ…!!! സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇത് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു…

തിരുവനന്തപുരം: കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയെങ്കിലും അദ്ദേഹത്തെ വിടുതൽ ചെയ്യുന്നത് കലക്ടർ 10 ദിവസം വൈകിപ്പിച്ചു. ശ്രീകണ്ഠപുരത്തെ പെട്രോൾ പമ്പിന് അന്തിമ എൻഒസി ലഭിച്ചത് ഇക്കാലയളവിലുമാണ്.

നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചും ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യവും പരിശോധിക്കും. നവീൻ ബാബുവിനെ പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റി റവന്യു വകുപ്പ് ഉത്തരവിറക്കിയത് ഒക്ടോബർ 4ന് ആണ്. 4 ഡെപ്യൂട്ടി കലക്ടർമാരെക്കൂടി ഈ ഉത്തരവു പ്രകാരം മാറ്റിയിരുന്നു. കണ്ണൂരിലെ ഇലക്‌ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ സ്ഥാനത്തെ ഒഴിവിലേക്ക് സീനിയർ തഹസിൽദാർക്കു സ്ഥാനക്കയറ്റവും ഇതോടൊപ്പം നൽകി.

സ്ഥലംമാറ്റ ഉത്തരവിറങ്ങിയെങ്കിലും, പകരം ആൾ എത്തിയ ശേഷം വിടുതൽ ചെയ്യാമെന്നായിരുന്നു കണ്ണൂർ കലക്ടറുടെ നിലപാട്. സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് ലാൻഡ് റവന്യു കമ്മിഷണറും അതത് കലക്ടർമാരും 10 ദിവസത്തിനകം റവന്യു വകുപ്പിനു റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായ നടപടികളാണ് പക്ഷേ സംഭവിച്ചത്. ഒടുവിൽ 10 ദിവസം കഴിഞ്ഞ് കലക്ടർ വിടുതൽ നൽകുകയും യാത്രയയപ്പ് യോഗം നടക്കുകയും ചെയ്തത് 14ന് ആണ്.

ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​ൽ കു​റ​ഞ്ഞ ഒ​രാ​ളും ചേംബറിൽ വ​ന്ന് ​കാ​ണ​രുത്…!!! നി​സ്സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ഉ​ട​ക്കി… എ.​ഡി.​എ​മ്മി​ന് ജോ​യി​ൻ ചെ​യ്ത ദി​വ​സം​ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി…. കലക്ടറെ കുറിച്ച് എല്ലാം അറിയുന്ന ഭാര്യ സംസ്കാര ചടങ്ങിന് വരുന്നത് തടഞ്ഞു…

പിറ്റേന്നു രാവിലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. അതേസമയം, ജോയിന്റ് കമ്മിഷണർ എ.ഗീത അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പിനോടും മന്ത്രിയോടും കൂടുതൽ സമയം തേടി. ഫയലുകളുടെ വിശദപരിശോധനയും വിവിധ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരശേഖരണവും നടത്തിവരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയിൽനിന്നു വിവരങ്ങൾ തേടാൻ കഴിഞ്ഞിട്ടുമില്ല.

വീണ്ടും മാസ് ഡയലോഗുമായി പിണറായി..!!! വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണി…, ഇതൊന്നും പുതുമയുള്ളതല്ല…!!! ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല… ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി…

ഇതും കേരള പോലീസാണ്..!!! കേസെടുത്തിട്ട് അഞ്ചു ദിവസമായിട്ടും പി.പി. ദിവ്യയെ തൊടാതെ പൊലീസ്…!! കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം… പ്രശാന്തനെതിരെയും കേസെടുത്തിട്ടില്ല….!!!

Naveen Babu’s transfer has been delayed by 10 days

pathram desk 1:
Leave a Comment