അങ്കം തെളിഞ്ഞു…!! ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും… വയനാട്ടിൽ നവ്യ ഹരിദാസ്..!! പാലക്കാട്ട് സി. കൃഷ്ണകുമാർ.., ചേലക്കരയിൽ കെ. ബാലകൃഷ്ണൻ

ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനും മത്സരിക്കും.

കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവുമാണ് നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായിരുന്നു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ്, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച നേതാവാണ് സി.കൃഷ്ണകുമാർ. 2000 മുതൽ 2020 വരെ പാലക്കാട് നഗരസഭാ കൗണ്‍സിലറായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് 2,51,778 വോട്ട് നേടി.

ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​ൽ കു​റ​ഞ്ഞ ഒ​രാ​ളും ചേംബറിൽ വ​ന്ന് ​കാ​ണ​രുത്…!!! നി​സ്സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ഉ​ട​ക്കി… എ.​ഡി.​എ​മ്മി​ന് ജോ​യി​ൻ ചെ​യ്ത ദി​വ​സം​ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി…. കലക്ടറെ കുറിച്ച് എല്ലാം അറിയുന്ന ഭാര്യ സംസ്കാര ചടങ്ങിന് വരുന്നത് തടഞ്ഞു…

വയനാട് ലോക്സഭാ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന മണ്ഡ‍ലത്തിൽ സത്യൻ മൊകേരിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടുവന്ന ഡോ.പി.സരിനും ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപും ഇടതു മുന്നണിക്കായി മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തില്‍ കോൺഗ്രസിനായി പാലക്കാടും രമ്യഹരിദാസ് ചേലക്കരയിലും മത്സരിക്കും.

ഉരുളി മോഷ്ടിച്ചതല്ല.., ക്ഷേത്ര ജീവനക്കാരന്‍ തന്നതാണ്..!!! പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ല..!!! സംഭവത്തിൽ പിടിയിലായവരുടെ മൊഴി..!! ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നു…

തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും…!! ബി.ജെ.പി സ്ഥാനാർഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യം…!!! എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ…

Kerala Byelection: BJP Candidates Announced Kerala By Election 2024 Bharatiya Janata Party (BJP) Wayanad Lok Sabha constituency Palakkad Constituency Chelakkara Constituency

pathram desk 1:
Related Post
Leave a Comment