ദിലീപിന് ആശ്വാസം; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ആന്വേഷണം നടക്കില്ല..

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ പൊലീസ് അന്വേഷണം ഇല്ല. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി .മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അതിജീവിതയുടെ വാദം. അതിജീവിതയുടെ ആവശ്യം അംഗീകരിക്കരുത് എന്നായിരുന്നു കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും സുപ്രധാന തെളിവാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അതിജീവിതയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിതയുടെ വാദം.

അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്ന് ബാലയുടെ അഭിഭാഷക…!! നോട്ടിസ് കൊടുത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കില്‍ സഹകരിക്കുമായിരുന്നു…; ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും…

അതുകൊണ്ടുതന്നെ വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണമാണ് അതിജീവിത ആവശ്യപ്പെട്ടത്. ഒരിക്കല്‍ തീര്‍പ്പാക്കിയ കേസില്‍ ഉപഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു ദിലീപിന്റെ വാദം. നേരത്തെ അതിജീവിതയ്ക്ക് വസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നതിനേയും ദിലീപ് എതിര്‍ത്തിരുന്നു.

pathram desk 1:
Related Post
Leave a Comment