മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വർധിച്ച് മഹാരാഷ്ട്ര സർക്കാർ..!!! നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പദ്ധതികൾ…

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പദ്ധതികളുമായി മഹാരാഷ്ട്ര സർക്കാർ. മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വർധിച്ചു. മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്‍റെ പ്രവർത്തന മൂലധനവും വർധിപ്പിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സയൻസ്, ഗണിതം, സോഷ്യോളജി എന്നീ വിഷയങ്ങളും ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉറുദു എന്നീ ഭാഷകളുമാണ് ഇതിന്‍റെ ഭാഗമായി മദ്രസകളിൽ പഠിപ്പിക്കുന്നത്. ഇതിനായി നിയമിച്ച അധ്യാപകർക്കാണ് ശമ്പളം വർധിപ്പിച്ചത്.

പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയിൽ നിന്ന് 16,000 രൂപയായാണ് വർധിപ്പിക്കുക. ബി.എഡ് ബിരുദമുള്ള സെക്കൻഡറി സ്കൂൾ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിപ്പിക്കും. മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്‍റെ പ്രവർത്തന മൂലധനം 600 കോടിയിൽ നിന്ന് 1,000 കോടി രൂപയായി ഉയർത്താനുള്ള നിർദേശവും സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അവതരിപ്പിച്ചു.

ഈ തുക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി വായ്പ നൽകാൻ ഉപയോഗിക്കും. ഇതുകൂടാതെ വിവിധ സമുദായങ്ങൾക്കായി ക്ഷേമ സഹകരണ ബോർഡുകൾ രൂപീകരിക്കാനുള്ള നിർദ്ദേശവും ഷിൻഡെ മന്ത്രിസഭ പാസാക്കി. ആദിവാസി ക്ഷേമ ബോർഡുകൾക്കുള്ള നിക്ഷേപ മൂലധനം സർക്കാർ വർധിപ്പിച്ചു. വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഓരോ സഹകരണ ബോർഡിനും 50 കോടി രൂപ നിക്ഷേപ മൂലധനമായി നൽകും.

മദ്രസകൾ അടച്ച് പൂട്ടണം… ധനസഹായം നൽകുന്നത് നിർത്തണം… കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കണം..!! മുസ്‌ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു… സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ…

നമ്മുടെ സഹോദരിമാരെ ഏതെങ്കിലും ദുഷ്ട വ്യക്തികള്‍ തൊടാന്‍ ധൈര്യപ്പെട്ടാല്‍ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണം…!!! പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎൽഎ..!! വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് ആയുധങ്ങൾ വിതരണം ചെയ്തത്…

ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്.., എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണ്ടേ..? അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണ്..? ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി…

maharashtra government triples salaries of madrasa teachers
bjp india maharshtra

pathram desk 1:
Related Post
Leave a Comment