മദ്രസകൾ അടച്ച് പൂട്ടണം… ധനസഹായം നൽകുന്നത് നിർത്തണം… കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കണം..!! മുസ്‌ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു… സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ…

ന്യൂഡൽഹി: മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) കത്തയച്ചു. സംസ്ഥാന ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുണ്ടെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ കത്തയച്ചിരിക്കുന്നത്. “വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളും മദ്രസകളും” എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങൾ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ ഭാഗമായാണ് ശുപാർശകൾ വന്നത്.

കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകൾ പാലിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു. നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

മദ്രസകളെക്കുറിച്ച് പഠിച്ച് കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയിരുന്നു. മദ്രസകളിലെ വിദ്യാഭ്യാസത്തെ വിമർശിച്ച് കത്തിൽ പരാമർശങ്ങളുണ്ട്. മുസ്‌ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നും വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നുമാണ് കമ്മിഷൻ പറയുന്നത്.

ജയിലിൽ രാമായണം നാടകം അവതരിപ്പിച്ചു…!! സീതാദേവിയെ അന്വേഷിച്ച് പോയ ‘വാനരന്മാർ’ ജയിൽചാടി…, ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടിക്കിടെ മുങ്ങിയതിൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുപുള്ളിയും…

അതേസമയം ബാലവകാശ കമ്മിഷന്റെ നടപാടിക്കെതിരെ എൻഡിഎ സഖ്യകക്ഷി എൽജെപി രം​ഗത്തെത്തി. അനധികൃത മായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെയാണ് നടപടി വേണ്ടതെന്നും, കണ്ണടച്ചുള്ള നടപടി ശരിയല്ലെന്നും എൽജെപി വക്താവ് എ കെ വാജ്പേ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‌വാദി പാർട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.

കത്ത് പഠിച്ചശേഷം പ്രതികരിക്കാമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, അടച്ചുപൂട്ടണമെന്നല്ല, പരിഹാരനിർദേശങ്ങളാണ് കമ്മിഷൻ നൽകേണ്ടതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ പ്രതികരിച്ചു.

പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നു…, സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു…, മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത ചോർത്തി കൊടുക്കുന്നു..!! ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്..!!!

നിന്റെ കാല് ഞാൻ തല്ലി ഒടിക്കും… അധികം ഒന്നും പറയിക്കേണ്ട, ഈ കാമ്പസിനകത്ത് വല്ലാതെ അഭ്യാസം കാണിച്ചാൽ എന്നെക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്’…!!! എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും…

Child rights panel asks states to shut down madrasas
child rights commission madrasa madrasas

pathram desk 1:
Related Post
Leave a Comment