തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിൽ…!!! ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്ന് സ്പീക്കർ…!!! രാവിലെ സഭയില്‍ എത്തി സംസാരിച്ച മുഖ്യമന്ത്രി എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച ചർച്ചയിൽ പങ്കെടുക്കാതെ പോയി…

തിരുവനന്തപുരം: എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കര്‍ അറിയിച്ചു. ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി രാവിലെ സഭയില്‍ എത്തി സംസാരിച്ചിരുന്നു.

അതിനിടെ ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്. ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്തത്. ഇവർ ഡയസിൽ കയറുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തുകയും ചെയ്തിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്ന് കണ്ടാണ് ഇപ്പോഴുള്ള നടപടിയെന്ന് പ്രമേയം അവതരിപ്പിച്ച് പാർലമെൻററി കാര്യമന്ത്രി എംബി രാജേഷ് വ്യക്തമാക്കി. പ്രതിപക്ഷം സഭാചട്ടം ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധീരയായ മുസ്‌ലിം പെൺകുട്ടി.., ഭരണഘടന അവരെ സംരംക്ഷിക്കും…!! പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം…!!! ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല..!!! സ്റ്റേജിൽ സമ്മാനം നൽകുമ്പോൾ തോമസ് ഐസക്കിന് പെൺകുട്ടി ഹസ്തദാനം നൽകിയത് മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്ന കേസിൽ ഹൈക്കോടതി

സ്പീക്കറെ അധിക്ഷേപിക്കുകയും ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നതും തങ്ങളുടെ അവകാശമാണ് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം പ്രശ്നങ്ങൾ ഉന്നയിക്കുന്നത് നമുക്ക് മനസ്സിലാക്കാം പക്ഷേ നിയമസഭയുടെ അന്തസ്സ് പ്രതിപക്ഷം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എംഎൽഎമാർക്കെതിരെയുള്ള നടപടി ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ശക്തിയായി എതിർക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ആദ്യമായിട്ടല്ല സഭയിൽ ബാനർ ഉയർത്തുന്നതെന്നും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയാൽ സാധാരണഗതിയിൽ സഭ നടത്തിവച്ച് ചർച്ചയ്ക്ക് വിളിക്കും. സഭ ഏകപക്ഷീയമായി കൊണ്ടുപോകുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്ത ആളെ ചർച്ചയ്ക്ക് പോലും വിളിച്ചില്ല, സ്പീക്കർ അനാവശ്യമായി ഇടപെടുന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ തലയ്ക്ക് മുകളിൽ ചെങ്കൊടി പാറും..!! കുൽഗാമിൽ തരിഗാമി ജയത്തിലേക്ക്…!!! നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്…

അന്തംവിട്ട് ഇന്ത്യൻ രാഷ്ട്രീയം…!!! അപ്രതീക്ഷിത ട്വിസ്റ്റിൽ ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം നേടി ബിജെപി..!! പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി… കോൺഗ്രസ് ആശങ്കയിൽ…

Kerala CM Pinarayi Vijayan Misses Assembly Session Due to Illness Pinarayi Vijayan
Kerala Assembly Thiruvananthapuram News

pathram desk 1:
Leave a Comment