കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്…!!! ഡിസംബർ മുതൽ പിഴ ഈടാക്കും.., ഇരുചക്ര വാഹനത്തിൽ കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധം…

തിരുവനന്തപുരം: കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു.

നാല് വയസുവരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും 135 സെൻ്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന് എംവിഡി.

പാലക്കാട് ശോഭാ സുരേന്ദ്രനോ സി. കൃഷ്ണകുമാറോ മത്സരിക്കും…!!! ചേലക്കരയിൽ സരസു, കെ. ബാലകൃഷ്ണൻ എന്നിവർക്ക് സാധ്യത… ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് സാധ്യതാ പട്ടികയായി… ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും…

കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് കെ.ടി.ജലീലിന്റെ ചോദ്യം..!!! സി.എച്ച്.മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, പി.കെ.ബഷീര്‍ അതൊന്നും വായിച്ചിട്ടുണ്ടാകില്ലെന്ന് പറഞ്ഞു..

ഇരുചക്ര വാഹനത്തിൽ കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കി. 4 വയസിന് മുകളിലുള്ള കുട്ടികൾക്കാണ് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധം ആക്കിയത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയാൽ 1000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും.

പാലക്കാട് ശോഭാ സുരേന്ദ്രനോ സി. കൃഷ്ണകുമാറോ മത്സരിക്കും…!!! ചേലക്കരയിൽ സരസു, കെ. ബാലകൃഷ്ണൻ എന്നിവർക്ക് സാധ്യത… ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് സാധ്യതാ പട്ടികയായി… ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും…

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടു…!!! വിമര്‍ശനം രൂക്ഷയതോടെ ‘ജറുസലേം’ എന്നാക്കി..!!! ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം…, 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമ

Motor vehicle department has made special seat belts mandatory for children
helmet mvd MVD Kerala seat belt

pathram desk 1:
Leave a Comment