അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതൻ..!!! എന്തിനാണ് നിരന്തരം ആർഎസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ചില്ല..,

തിരുവനന്തപുരം: ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിച്ച് എൻ.ഷംസുദ്ദീൻ എം.എൽ.എ. മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പോ എഡിജിപിയോട് എന്തിനാണ് നിരന്തരം ആർഎസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ചില്ല. സന്ദർശനം മുഖ്യമന്ത്രിക്ക് വേണ്ടിയാകുമ്പോൾ അതിന് അജിത് കുമാർ ദൂതനാകുമ്പോൾ ചോദിക്കാൻ പ്രയാസമുണ്ടാകുമെന്നും ഷംസുദ്ദീൻ പരിഹസിച്ചു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് നേതാക്കളെ നിരന്തരംകണ്ട് എഡിജിപി മണിക്കൂറുകളോളം കണ്ട് ചർച്ച നടത്തി. ഇതുസംബന്ധിച്ച് ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആർഎസ്എസ് ക്യാമ്പിൽ പോയാണ് ദത്താത്രേയ എന്ന നേതാവിനെ കണ്ടത്. മറ്റൊരു നേതാവ് റാംമാധവിനെ പത്തുദിവസത്തിനു ശേഷം കോവളത്തുപോയി കണ്ടു. വയനാട്ടിലെ ദുരന്തഭൂമിയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വൈറ്റ് ​ഗാർഡിന്റെ ഭക്ഷണശാല എഡിജിപി ‌പൂട്ടിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തു- ഷംസുദ്ദീൻ പറഞ്ഞു.

നിങ്ങളുടെ ഒപ്പമുണ്ടായിരുന്ന എംഎൽഎ പുറത്തുവന്ന് എന്തൊക്കെയാണ് പറയുന്നതെന്ന് പി.വി. അൻവറിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ എന്നായിരുന്നു പരിഹാസം. ദ ഹിന്ദു പത്രത്തിൽ വന്ന മലപ്പുറത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തേയും ഷംസുദ്ദീൻ വിമർശിച്ചു. മലപ്പുറത്തെ പാവപ്പെട്ട ജനങ്ങളെ അവഹേളിക്കാൻ ആരുതന്നു ഈ വിവരം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിൽ…!!! ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്ന് സ്പീക്കർ…!!! രാവിലെ സഭയില്‍ എത്തി സംസാരിച്ച മുഖ്യമന്ത്രി എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച ചർച്ചയിൽ പങ്കെടുക്കാതെ പോയി…

മലപ്പുറത്തെ കുറിച്ച് ഇപ്പോൾ ഒരക്ഷരം മിണ്ടരുത്…, പണ്ട് ശ്രീനിവാസൻ പോളണ്ടിനെ കുറിച്ച് പറഞ്ഞ പോലെ..!!!! നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം.., അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്ന് എ. വിജയരാഘവൻ..!!

അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന്മേൽ ചർച്ച പുരോ​ഗമിക്കുന്നത്. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രിക്ക് സഭയിൽ എത്താൻ കഴിയില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.

ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയും മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയം…!! മുസ്ലിങ്ങളെ വോട്ടുബാങ്കായാണ് കാണുന്നത്..!! എസ് സി, എസ് ടി , ഒബിസി വിഭാഗത്തിൻ്റെ പ്രശ്നങ്ങളുടെ എബിസിഡി അറിയില്ല..!!!

Urgent resolution debate in Assembly on ADGP RSS relationship KERALA POLITICS
PINARAYI VIJAYAN NIYAMASABHA

pathram desk 1:
Related Post
Leave a Comment