കൊച്ചി: ആൻഡ്രോയ്ഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കി ഗൂഗിൾ. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനമാണ് ഫോണിന് കനത്ത സുരക്ഷ നൽകുന്നത്. പുതിയ സുരക്ഷാ ഫീച്ചർ നിലവിൽ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഫോൺ മോഷ്ടിക്കപ്പെട്ടാലും അതിലെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ മറ്റാരുടെയും കൈയിൽ എത്താത്തവിധമാണ് പുതിയ സുരക്ഷ സംവിധാനം പ്രവർത്തിക്കുക. ആൻഡ്രോയ്ഡ് 10 മുതൽ മുന്നോട്ടുള്ള ഏതുവേർഷനിലും തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് എന്ന ഫീച്ചർ പ്രവർത്തിപ്പിക്കാൻ കഴിയുെമന്നാണ് കമ്പനി പറയുന്നത്. തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഗൂഗിളിൽ സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുന്നത്.
ഫോൺ തട്ടിയെടുത്തെന്ന് മെഷീൻ ലേണിങ് സംവിധാനത്തിലൂടെ മനസിലാക്കിയാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പ്രവർത്തിക്കുന്നത്. ഇത് തിരിച്ചറിയുന്നത് മുതൽ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കിലേക്ക് ഫോൺ മാറും. ഇതോടെ മോഷ്ടാവിന് ഫോൺ ലോക്ക് തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഫോൺ ഒരു സമയപരിധിയിൽ കൂടുതൽ നെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്കാവുന്ന സംവിധാനമാണ് ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്. ഫൈന്റ് മൈ ഡിവൈസ് മാനേജർ ഉപയോഗിച്ച് ഉപഭ്ക്താവിന് ഫോൺ ലോക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് റിമോട്ട് ലോക്ക്.
സെറ്റിങ്‌സിൽ-ഗൂഗിൾ-ഗൂഗിൾ സർവീസസ് മെനു തുറന്നാൽ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളിൽ തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചർ കാണാൻ കഴിയും. ഗൂഗിൾ പ്ലേ സർവിസസിന്റെ ഏറ്റവും പുതിയ വേർഷൻ ഫോണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തെഫ്റ്റ് ഡിറ്റക്ഷൻ ലോക് ആദ്യം ശ്രദ്ധയിൽപ്പെട്ടത് അടുത്തിടെ പുറത്തിറക്കിയ ഷഓമി 14ടി പ്രോ മോഡലിലാണ്.
Google rolls out new features that lock your stolen Android phones
Android phone google tech news Theft Protection Features
Leave a Comment