ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ നോക്കേണ്ട…, ഇസ്രായേലിനോട് അമേരിക്ക…!!! ഇറാന് മേൽ പുതിയ ഉപരോധവുമായി ജി7 രാജ്യങ്ങൾ…;

വാഷിങ്ടൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ചത്തെ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിവിധ സാധ്യതകൾ പരിഗണിക്കുന്നതിനിടെയാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാന്റെ ആക്രമണത്തിന് മറുപടി നൽകണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീൻ ആണെന്ന് അർജുൻ്റെ കുടുംബം..!!! ലോറിയും തടിയും മുബീന്റേതാണ്..!! മനാഫ് പലരിൽനിന്നും അർജുന്റെ പേരിൽ പണം സ്വീകരിച്ചു…!! ഡ്രഡ്ജർ എത്തിക്കുന്നത് തടയാൻ ശ്രമിച്ചു..!!

പറന്നുവന്നത് ഫത്താ2, ഷാഹബ് 3, ഹാജ് ഖാസെം എന്നീ മിസൈലുകൾ…!! ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകളുടെ പ്രത്യേകതകൾ… പിന്തുടർന്നത് ഉത്തരകൊറിയ, റഷ്യൻ മാതൃക…!! ചൈനയുടെയും സഹായം…

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Joe Biden says will not support strike on Iran nuclear sites as Israel weighs response to Iran missile attack
israel Iran United States Of America (USA) Joe Biden World News

pathram desk 1:
Related Post
Leave a Comment