ബിജെപി എംഎൽഎ നിയമസഭയിൽ വച്ച് ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ മൊഴി..!! ഭീഷണിപ്പെടുത്തി ഹണിട്രാപ്പ് ചെയ്യിച്ചു… നിയമസഭാ മന്ദിരത്തിൽ കോൺഗ്രസ് നേതാക്കൾ ശുദ്ധിക്രിയ

ബംഗളൂരു: ബിജെപി നിയമസഭാംഗം എൻ.മുനിരത്‌ന നായിഡു സംസ്ഥാന നിയമസഭയായ വിധാൻ സൗധയിലും കാറിലും വച്ച് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ മൊഴി. ഔദ്യോഗിക വാഹനത്തിലാണ് ബലാത്സംഗം നടന്നതെന്നാണ് മൊഴിയിൽ പറയുന്നത്. സാമൂഹിക പ്രവർത്തകയാണ് പരാതിക്കാരി.

മുനിരത്‌ന ഉടമസ്ഥതയിലുള്ള മുത്യാല നഗറിലുള്ള ഗോഡൗണിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നും ഇവർ പറയുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഭീഷണിപ്പെടുത്തി. വിവിധ സ്വകാര്യ റിസോർട്ടുകളിൽ ആളുകളെ ഹണിട്രാപ്പ് ചെയ്യാൻ നിർബന്ധിച്ചു. ജീവനു ഭീഷണിയുള്ളതിനാൽ ഹണി ട്രാപ്പ് അടക്കം ചെയ്യാൻ നിർബന്ധിതയായെന്നും യുവതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗം, ഹണി ട്രാപ്പ് കേസുകളിൽ അറസ്റ്റിലായതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് മുനിരത്ന.

ഈ ഫോട്ടോയിൽ കാണുന്ന ഫിലിം ആക്ടർ സിദ്ദിഖ്…!! മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് …! ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണം…. മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു…

അതേസമയം, എല്ലാ ആരോപണങ്ങളും മുനിര്തന നിഷേധിച്ചു. നഷ്ടപ്പെട്ടുവെന്ന് എംഎൽഎ അവകാശപ്പെടുന്ന മൊബൈൽ ഫോണ്‍ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. മുനിരത്‌ന ആ ഫോണിൽ നിന്ന് വിഡിയോ കോളുകൾ വിളിച്ചിട്ടുണ്ടെന്ന് ഇരയായ യുവതി ആരോപിച്ചു.

ബിജെപി എംഎൽഎ വിധാൻ സൗധയിലെ ഓഫിസിനുള്ളിൽ ബലാത്സംഗം ചെയ്‌തെന്ന ആരോപണം ഉയർന്നതോടെ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച നിയമസഭാ മന്ദിരത്തിനു മുന്നിൽ ശുദ്ധിക്രിയ നടത്തി. കോൺഗ്രസ് നേതാവ് മനോഹറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

Woman gave statement against BJP MLA on rape Rape Latest News Bharatiya Janata Party (BJP) India News Crime News

pathram desk 1:
Related Post
Leave a Comment