‘പണി’ ചോദിച്ചുവാങ്ങി സിദ്ദിഖ്…!! പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും പറഞ്ഞു.., നടിയെ നിരന്തരം ആക്രമിക്കുന്ന നടൻ്റെ സമീപനം തിരിച്ചടിയായി… സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിണമെന്നും കോടതി…

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് രൂക്ഷവിമർശനം. നടിയുടെ പരാതി ഗൗരവമുള്ളതാണെന്നും സിദ്ദിഖ് കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.എസ്.ഡയസ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.

പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റു പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങളെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായെന്ന കാരണത്താൽ പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന വാദം അനാവശ്യമാണെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതി നൽകിയ നടിയെ നിരന്തരം ആക്രമിക്കുന്ന സമീപനമാണ് സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതു പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സിദ്ദിഖ് കീഴടങ്ങിയേക്കും.., സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയായേക്കുമെന്ന് നിയമോപദേശം ..!! ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം…

മുകേഷിനെ അറസ്റ്റ് ചെയ്തു.. !!! പ്രത്യേക അന്വേഷണസംഘം എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി… പിന്നാലെ ജാമ്യത്തിൽവിട്ടു

വർഷങ്ങളായി പൂരത്തിന് ഒരുക്കുന്ന ക്രമീകരണങ്ങളിൽ എഡിജിപി മാറ്റം വരുത്തി..!!! ഇതിനായി പൂരത്തിന് 3 ദിവസം മുൻപ് ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു… ‘മുകളിൽനിന്നുള്ള ഉത്തരവ്’ എന്ന പേരിൽ പൊലീസ് നടപ്പാക്കി

ഹർജിക്കാരൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന കാരണത്താൽ, ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ട്. ഇതിന് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിനെതിരെയും ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചു. 2019ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും അഞ്ചുവർഷം സർക്കാർ മൗനം പാലിച്ചെന്നും പൂഴ്ത്തിവച്ചുവെന്നും കോടതി ഇടപെട്ടതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും കോടതി പറഞ്ഞു.

ഹിസ്ബുള്ളയുടെ മനുഷ്യകവചം ആകരുത്…!!! ഞങ്ങൾക്ക് ആയുധമെടുത്തേ മതിയാകൂ…!!! നിങ്ങളുടെ സ്വീകരണമുറികളിൽ റോക്കറ്റുകളും ഗാരേജുകളിൽ മിസൈലുകളും അവർ ഒളിപ്പിക്കുന്നു… യുദ്ധം നിങ്ങൾക്കെതിരെയല്ല.., ഹിസ്ബുള്ളയ്‌ക്കെതിരെയാണെന്ന് ഇസ്രായേൽ

High Court Rejects Actor Siddique’s Bail Plea Criticizes Attempts to Silence Survivor
Kerala News Me Too in Malayalam Film Hema Committee report Kerala High Court Siddique

pathram desk 1:
Related Post
Leave a Comment