ഹിസ്ബുള്ളയുടെ മനുഷ്യകവചം ആകരുത്…!!! ഞങ്ങൾക്ക് ആയുധമെടുത്തേ മതിയാകൂ…!!! നിങ്ങളുടെ സ്വീകരണമുറികളിൽ റോക്കറ്റുകളും ഗാരേജുകളിൽ മിസൈലുകളും അവർ ഒളിപ്പിക്കുന്നു… യുദ്ധം നിങ്ങൾക്കെതിരെയല്ല.., ഹിസ്ബുള്ളയ്‌ക്കെതിരെയാണെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഹിസ്ബുള്ളയുടെ ‘മനുഷ്യകവചം’ ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം 492 പേരുടെ മരണത്തിനു കാരണമായതിനു പിന്നാലെയാണ് ലബനൻ ജനതയെ അഭിസംബോധന ചെയ്ത് നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നത്. ഇസ്രയേലിന്റെ യുദ്ധം ലബനീസ് ജനതയോടല്ലെന്നും ഹിസ്ബുല്ലയോടാണെന്നും സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.

‘‘ലബനനിലെ ജനങ്ങളോട് ഒരു സന്ദേശമുണ്ട്. ഇസ്രയേലിന്റെ യുദ്ധം നിങ്ങൾക്കെതിരെയല്ല. അത് ഹിസ്ബുള്ളയ്‌ക്കെതിരെയാണ്. ഏറെക്കാലമായി നിങ്ങളെയെല്ലാം ഹിസ്ബുള്ള മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. നിങ്ങളുടെ സ്വീകരണമുറികളിൽ റോക്കറ്റുകളും ഗാരേജുകളിൽ മിസൈലുകളും അവർ ഒളിപ്പിക്കുന്നു. ഈ റോക്കറ്റുകളും മിസൈലുകളുകളും ഞങ്ങളുടെ നഗരങ്ങളെയും ഞങ്ങളുടെ ജനതയെയും ലക്ഷ്യമിട്ടാണു വരുന്നത്. ഹിസ്ബുള്ള ആക്രമണങ്ങളിൽനിന്ന് ഇസ്രയേൽ ജനതയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ആയുധമെടുത്തേ മതിയാകൂ.

സിദ്ദിഖിന് വൻ തിരിച്ചടി..!! ബലാത്സംഗക്കേസിൽ മുൻകൂ‍‌ർ ജാമ്യാപേക്ഷ തള്ളി… അറസ്റ്റ് ചെയ്യാൻ നീക്കം… ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം…

മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു..!! ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി.., മറ്റുള്ള നാട്ടിലെ മാധ്യമങ്ങള്‍ ആ നാട്ടിലെ താല്‍പര്യത്തിനു വേണ്ടി നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണോ..? എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും തകര്‍ക്കാം എന്നതാണ് ചിന്തിക്കുന്നത്…

സുരക്ഷിത സ്ഥാനങ്ങൾ തേടണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ നിർദേശം ഗൗരവമായെടുക്കണം. നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജീവൻ അപകടത്തിലാക്കാൻ ഹിസ്ബുള്ളയെ അനുവദിക്കരുത്. ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായതിനുശേഷം നിങ്ങൾക്കു സ്വന്തം വീടുകളിലേക്കു സുരക്ഷിതമായി തിരിച്ചുവരാം’’– നെതന്യാഹു പറഞ്ഞു.

‘ഓപ്പറേഷൻ നോർത്തേൺ ആരോസ്’ എന്നു പേരിട്ട സൈനിക നടപടിയിൽ ഐഡിഎഫ് തിങ്കളാഴ്ച തെക്ക്, കിഴക്കൻ ലബനനിൽ നടത്തിയ വ്യാപക ആക്രമണത്തിൽ 1645 പേർക്കു പരുക്കേറ്റിരുന്നു. മരിച്ചവരിൽ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെട്ടിട്ടുള്ളതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേല്‍ ആക്രമണം ഹിസ്ബുള്ളയുടെ താളംതെറ്റിച്ചോ…?

Netanyahu to Lebanese People: “Israel’s War is Not With You, But With Hezbollah”
israel Hezbollah Lebanon Benjamin Netanyahu World News

pathram desk 1:
Related Post
Leave a Comment