വീണ്ടും ഉറ്റസുഹൃത്തുക്കളുടെ കണ്ടുമുട്ടൽ…!!! ഡോണാൾഡ് ട്രംപ്, നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും..!! മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ

വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു വിവരം. മിഷിഗണിലെ ഫ്ലിന്റിൽ നടന്ന പ്രചരണ പരിപാടിയിൽ ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് കൂടിക്കാഴ്ച പ്രഖ്യാപിച്ചത്. കൂടിക്കാഴ്ച എവിടെവച്ചാകും എന്നതടക്കമുള്ള വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല.

സെപ്റ്റംബർ 21 മുതൽ 23 വരെ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രസിഡന്റായിരിക്കെ ട്രംപും (2017-2021) മോദിയും തമ്മിൽ ശക്തമായ ബന്ധമായിരുന്നു.

നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷം…!! അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിച്ചത് 87 ദിവസം..!! കേസിലെ അന്തിമവാദം കേൾക്കലിന് തൊട്ടുമുൻപ് പൾസർ സുനിക്ക് ജാമ്യം…

വീട്ടിലിരുന്ന് ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് കണ്ട് നിർമ്മാതാവ്…!!! ‘‘നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് നന്ദി ഉണ്ടെന്ന് ലിസ്റ്റിൻ സ്റ്റീഫൻ…!!! 150 ദിവസത്തെ ഷൂട്ടിങ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്‌ഷൻ, 8 വർഷത്തെ സ്വപ്നം…!!

ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്തേ ട്രംപ്’ എന്നീ പരിപാടികൾ വലിയ ചർച്ചയായി. പ്രതിരോധ മേഖലയിൽ തന്ത്രപരമായ സഹകരണത്തിലൂടെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇടയ്‌ക്കിടെയുള്ള വ്യാപാര തർക്കങ്ങൾക്കിടയിലും, ബന്ധം സുരക്ഷിതമായി കൊണ്ടുപോകാൻ മോദിയും ട്രംപും ശ്രദ്ധിച്ചു.

Former President Trump to Meet PM Modi in Surprise Diplomatic Move
Donald Trump Narendra Modi World News US Presidential election

pathram desk 1:
Related Post
Leave a Comment