നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്..!! പരാതിയുമായെത്തിയവർ പറഞ്ഞതെല്ലാം നമ്മൾ കണ്ടതും കേട്ടതുമാണ്.. പിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാൻപറ്റില്ലെന്ന് സജി നന്ത്യാട്ട്

കൊച്ചി: നിവിൻ പോളിയ്ക്കെതിരായ ലൈം​ഗിക പീഡന പരാതിക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതാണെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ഇതിനുപിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാൻപറ്റില്ല. നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്. കാരണം, ആരോപണം വന്നപ്പോൾത്തന്നെ വാർത്താ സമ്മേളനം വിളിച്ച് അദ്ദേഹം സധൈര്യം മുന്നോട്ടുവന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.

നിവിൻ പോളിയുടെ ഭാ​ഗത്ത് ശരിയുണ്ടെന്ന് തോന്നുന്നുവെന്ന് സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. നിവിനെതിരെ പരാതിയുമായെത്തിയവർ പറഞ്ഞതെല്ലാം നമ്മൾ കണ്ടതും കേട്ടതുമാണ്. ഉറക്കപ്പിച്ചിൽ പറഞ്ഞു എന്നൊക്കെയാണ് അവർ ആരോപിച്ചത്. അതിൽനിന്നൊക്കെ പൊതുസമൂഹത്തിന് ഈ വിഷയത്തിൽ ഏകദേശ ധാരണ വന്നിട്ടുണ്ട്. നിവിൻ പോളിക്കും മൗലികാവകാശമുണ്ടല്ലോ. അദ്ദേഹവും ഒരു മനുഷ്യനാണല്ലോ എന്ന് സജി പറഞ്ഞു.

“തന്നെ ഇടിച്ചുതാഴ്ത്താനുള്ള ​ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹത്തിന് തോന്നുന്നത് സ്വാഭാവികമാണ്. താൻ നിരപരാധിയാണെന്ന് നിവിൻ പോളിക്കറിയാം. തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ നിയമത്തിന്റെ വഴി തേടുമ്പോൾ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ല.” സജി നന്ത്യാട്ടിന്റെ വാക്കുകൾ.

അവധി കഴിഞ്ഞ് വരുമ്പോൾ പണി കാണില്ലെന്ന് സംശയം..!! നീക്കം തിരിച്ചറിഞ്ഞ് അവധി വേണ്ടെന്ന് വച്ച് അജിത് കുമാർ… , അതിരാവിലെ ഉണ്ടായ ട്വിസ്റ്റിന് കാരണം സർക്കാരിലെ ഉന്നതരുടെ പിന്തുണ ?

കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്…!! ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല…!! ചൂടേറിയ സംവാദം

തനിക്കെതിരായ പീഡനപരാതിയിൽ വിശമായ അന്വേഷണം വേണമെന്ന് നിവിൻ പോളി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതിൽ ​ഗുരുതരമായ ​ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവർതന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞു.

മോദിക്ക് ഒരു കാഴ്ചപ്പാട് ഉണ്ട്, ഞാൻ അതിനോട് യോജിക്കുന്നില്ല എന്നുകരുതി ഞാൻ യഥാർഥത്തിൽ അദ്ദേഹത്തെ വെറുക്കുന്നില്ല.., ശത്രുവായി കാണുന്നില്ലെന്നും രാഹുൽ ഗാന്ധി

producer saji nanthiyattu about nivin pauly’s complaint and case against him
Add Comment View Comments Related Topics SAJI NANTHIYATTU NIVIN PAULY HEMA COMMITTEE REPORT

pathram desk 1:
Related Post
Leave a Comment