ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി പാടില്ല.., സംസ്ഥാന സർക്കാരിന് ഇത്തരം കമ്മിറ്റി രൂപീകരിക്കാൻ അധികാരമില്ല..!! നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കരാണ്…!! മുതിർന്ന അഭിഭാഷകൻ കെ രാംകുമാർ മുഖേനെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഹൈക്കോടതി നിർണായക നീക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഹേമ കമ്മിറ്റിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സംസ്ഥാന സർക്കാരിന് ഇത്തരം കമ്മിറ്റി രൂപീകരിക്കാൻ അധികാരമില്ലെന്ന് ഹർജിയിൽ പറയുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി പാടില്ലെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കരാണെന്നും സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ പി ആർ രമേശാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ രാംകുമാർ മുഖേനെയാണ് ഹർജി നൽകിയത്.

നേരെ അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ… പടികൾ മുഴുവൻ കയറണ്ടേ…, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ: ഇനി ഞാൻ പറയാൻ പോകുന്നത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ കുറിച്ച് പി.വി. അൻവർ

മുന്നിലും പിന്നിലുമുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ മാത്രം പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നാലര വർഷമായിട്ടും നടപടിയെടുക്കാതിരുന്ന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പോക്സോ അടക്കം ഗുരുതര കുറ്റകൃത്യങ്ങളെപ്പറ്റി പരാമർശം ഉണ്ടായിട്ടും എന്തുകൊണ്ട് നിശബ്ദരായി ഇരുന്നെന്ന് കോടതി ചോദിച്ചു. ഓഡിയോ -വിഡിയോ തെളിവുകൾ ഉൾപ്പെടെ റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ മേൽനോട്ടത്തിൽ ആയിരിക്കും ഇനി അന്വേഷണം.

അടുത്ത മുഖ്യമന്ത്രി ആരായിരിക്കും..? മു.. എന്ന് ഉത്തരം…!! അതാരാണെന്ന് ചോദിച്ചപ്പോൾ മ.. മ.. രു.. രു.. മ.. മു.. എന്ന മറുപടി..!! മൂന്നാമതും എൽഡിഎപ് അധികാരത്തിൽ വരുമെന്ന് പ്രവാചകൻ പറഞ്ഞു…!! പരിഹാസവുമായി എം.മുകുന്ദൻ

പി.കെ. ശശി ചെയ്തത് നീചമായ പ്രവൃത്തി..!! സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും ശ്രമിച്ചു..!! തെളിവു ലഭിച്ചിട്ടുണ്ട്…, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്… രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

അന്വേഷണ പുരോഗതി ഡിവിഷൻ ബെഞ്ച് നേരിട്ട് വിലയിരുത്തും. ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും മൊഴി നൽകിയവർക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ ഹൈക്കോടതി താരസംഘടന അമ്മയെ കക്ഷി ചേർത്തു. പ്രത്യേക ബെഞ്ചിന്റെ അടുത്ത സിറ്റിംഗ് ഒക്ടോബർ മൂന്നിനായിരിക്കും.

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു..!! മരം മുറിച്ചവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല..!! പിണറായിയുടെ നിലപാടിൽ നാണംകെടുന്നു… പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ച

Plea in High court against Hema committee report

pathram desk 1:
Related Post
Leave a Comment