ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്..? അന്വേഷണ സംഘത്തിന് റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണം..!! സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഭയപ്പെടുത്തുന്ന നിഷ്ക്രിയത്വം.. ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും നിർദേശിച്ചു. ഇതിലെ വിവരങ്ങൾ പരിശോധിച്ചശേഷം കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കില്‍ മുന്നോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിന്മേലുള്ള റിപ്പോർട്ട് സമർപ്പിക്കണം. എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി സർക്കാരും റിപ്പോര്‍ട്ട് സമർപ്പിക്കണം.

മുന്നിലും പിന്നിലുമുള്ള മാത്രം അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

പി.കെ. ശശി ചെയ്തത് നീചമായ പ്രവൃത്തി..!! സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും ശ്രമിച്ചു..!! തെളിവു ലഭിച്ചിട്ടുണ്ട്…, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്… രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

റിപ്പോർട്ടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണു പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടത്. കേസിലെ പരാതിക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കിൽ അത് മാനിക്കണം. റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം നിലനിർത്തണം. പരാതി നൽകിയവർക്കും ഇരകൾക്കും സമ്മർദമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുത്. അവരുടെ സ്വകാര്യത പൂർണമായി നിലനിർത്തണം. തിടുക്കപ്പെട്ട നടപടികൾ പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മൊഴികൾ നല്‍കിയവർ ഉൾപ്പെടെ തങ്ങൾ അന്വേഷിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു പോകരുതെന്നും പ്രത്യേകാന്വേഷണ സംഘത്തോട് നിർദേശിച്ചു.

‘ആഭാസം’ സിനിമയിൽ അഭിനയിച്ചവരെ കണ്ടപ്പോൾ മനസ്സിലായി… മലയാള സിനിയിൽ ഇപ്പോഴും ഭീകരവശമുണ്ട്..!! മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്ന് സംവിധായകൻ..!! ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് ഉറപ്പ്..!! ഏഴാം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുമ്പോൾ ദുരനുഭവം..!!

കേരളസമൂഹം പല വിധത്തിലും പ്രത്യേകതകൾ നിറഞ്ഞതാണ്. സമൂഹത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ട്. ഭൂരിപക്ഷമുള്ള സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടും അത് പരിഹരിക്കാൻ നടപടികൾ ഇല്ലെന്നത് ഖേദകരമാണ്. സിനിമയിലെ കാര്യങ്ങൾ‌ മാത്രമല്ല, കേരള സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്ന് പറയുമ്പോൾ അതിലെ കാര്യങ്ങളിൽ നടപടി ഉണ്ടാകാൻ പാടില്ല എന്നർഥം. എന്തുകൊണ്ടാണു സർക്കാർ നിഷ്ക്രിയത്വം പാലിച്ചത്.. നിശബ്ദത പാലിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഭയപ്പെടുത്തുന്ന നിഷ്ക്രിയത്വമാണ്.

pathram desk 1:
Leave a Comment