നിവിൻ പോളി പീഡനക്കേസ്: 12 യൂട്യൂബർമാർ കുടുങ്ങി.., പോലീസ് കേസെടുത്തു..!! പീഡനപരാതി നൽകിയ യുവതിയുടെ ചിത്രവും പേരും പുറത്തുവിട്ടതിനാണ് കേസ്…!!

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം.

കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ദുബായിൽ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ആയിരുന്നു താൻ എന്നാണ് നിവിന്റെ വാദം. എന്നാൽ ഉറക്കപ്പിച്ചിലാണ് താൻ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാർഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതി പിന്നീട് പറഞ്ഞത്. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

നിന്റെ അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോ..? മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ചെപ്പക്കുറ്റി അടിച്ച് പൊളിക്കും..!! സിനിമയിൽ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ..? അവതാരകൻ്റെ ചോദ്യത്തിന് നടിയുടെ മറുപടി

ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30ന് ലൈവ് ആയി കാണാം…!! ക്യാമറ, ഡിസ്പ്ലേ, ഡിസൈൻ, ബാറ്ററിലൈഫ്, പെർഫോമൻസ്…, അടിമുടി മാറ്റവുമായി ഐഫോൺ 16…!!! ആപ്പിൾ ഇവൻ്റ് 2024 ‘ ഇറ്റ്സ് ഗ്ലോ ടൈം’…!!

തിരുവനന്തപുരത്തും പൂരം ഉണ്ടായിരുന്നെങ്കില്‍ അവിടെയും ബിജെപിയെ ജയിപ്പിച്ചേനെ…!! മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ലെന്ന് കെ. മുരളീധരൻ

പീഡനം നടന്ന കാലയളവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ചാനലില്‍ പറഞ്ഞ ഒരു തിയതിയുടെ പേരിൽ തന്നെ ആക്ഷേപിക്കുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിൻ പോളിക്ക് എതിരെയുളള കേസ്.

കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയിൽ കൊണ്ടുപോയി. ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മുകേഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മേതിൽ ദേവിക.., ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്…!! വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല; നിയമപരമായി ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്..!!

pathram desk 1:
Related Post
Leave a Comment