മുകേഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മേതിൽ ദേവിക.., ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്…!! വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല; നിയമപരമായി ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്..!!

കൊച്ചി: മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് മേതിൽ ദേവിക. ഈ ആരോപണത്തെത്തുടർന്നുണ്ടായ കേസിൽ മുകേഷിന് ജാമ്യം ലഭിച്ചുവെന്നും, അതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം പറഞ്ഞത്. ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. എന്നാൽ ഇത്തരമൊരു ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്. വിവാഹമോചിതരായെങ്കിലും താനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും മേതിൽ ദേവിക കൂട്ടിച്ചേർത്തു.

വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി. എങ്കിലും ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. ആ വ്യക്തിയെ അയാൾ എന്താണെന്ന് മനസിലാക്കാൻ കൂടുതൽ എളുപ്പമായി. ഒരു കലാകാരനെന്ന നിലയിൽ എൻ്റെ ജീവിതം ഈ അനുഭവങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു, മേതിൽ ദേവിക പറയുന്നു.

നിന്റെ അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോ..? മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ചെപ്പക്കുറ്റി അടിച്ച് പൊളിക്കും..!! സിനിമയിൽ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ..? അവതാരകൻ്റെ ചോദ്യത്തിന് നടിയുടെ മറുപടി

രഞ്ജിത്തിനെ സംരക്ഷിക്കാൻ ഇനി പിണറായി സർക്കാരിന് കഴിയില്ല…!! ലൈംഗിക പീഡനക്കേസ് ബംഗളൂരു പോലീസിന് കൈമാറും..

വേട്ടനായ്ക്കളെ പോലെ പൊലീസുകാർ സ്വർണക്കടത്തിലെ പ്രതികളായ സ്ത്രീകളെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു..!! കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ.., ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും പി.വി. അൻവർ

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യഥാര്‍ത്ഥ ആരോപണങ്ങളും വ്യാജ ആരോപണങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇക്കാലത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആണായാലും പെണ്ണായാലും ഗുരുതരമായ ശിക്ഷ നേരിടേണ്ടിവരും. റിപ്പോര്‍ട്ടിന്റെ പിന്നിലെ മുഴുവന്‍ ലക്ഷ്യവും നിസ്സാരമായി കാണരുതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗൗരവം കാണാതെ പോകരുതെന്നും മേതില്‍ ദേവിക അഭിപ്രായപ്പെട്ടു.

2013 ലാണ് മേതിൽ ദേവിക മുകേഷിനെ വിവാഹം ചെയ്തത്. 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയലിന് കാരണം എന്തെന്ന് മുകേഷോ സരിതയോ തുറന്ന് പറഞ്ഞിട്ടില്ല. നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. വിവാഹ മോചന സമയത്ത് മുകേഷിനെതിരെ ​ഗുരുതര ആരോപണങ്ങൾ സരിത ഉന്നയിച്ചിരുന്നു. മുകേഷ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ​ഗർഭിണിയായിരിക്കുമ്പോൾ വയറിന് ചവിട്ടിയെന്നും സരിത ആരോപിച്ചു. മുകേഷിനെതിരെ ലൈം​ഗിക പീഡന പരാതി ഉയർന്നപ്പോൾ സരിതയുടെ പഴയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചു. വ്യാപക വിമർശനവും നടനെതിരെ വന്നു. അതേസമയം മേതിൽ ദേവിക മുകേഷിനെതിരെ പരസ്യ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.

എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാൻ..!! മാമി തിരോധാനത്തിന് പിന്നിലും അജിത്കുമാറിൻ്റെ കൈകൾ..!! തെളിവുണ്ട്…കൊണ്ടുപോയി കൊന്നതായിരിക്കും..!! അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛൻ്റെ മക്കൾ…!!! പുതിയ ആരോപണവുമായി അൻവർ

മുകേഷിന് പണിയാകുമോ..? ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ…!! അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ ഉത്തരവ്..; സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വീണ്ടും അപ്പീൽ നൽകും..!!

അതേസമയം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതിൽ ദേവിക. തന്റെ സിനിമ അരങ്ങേറ്റത്തേക്കുറിച്ചും കഥ ഇന്നുവരെ എന്ന സിനിമയിൽ എന്തുകൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചതെന്നും പറയുകയാണ് മേതിൽ ദേവികയിപ്പോൾ. നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ് മുൻപ് വന്ന അവസരങ്ങൾ നിരസിച്ചതെന്നും മേതിൽ ദേവിക പറഞ്ഞു.

സംവിധായകൻ വിഷ്ണു മോഹൻ എപ്പോഴും പറയാറുണ്ട്, ഒന്നര വർഷത്തോളം ഈ സിനിമ ചെയ്യാൻ വേണ്ടി എന്റെ പിന്നാലെ നടന്നുവെന്ന്, സിനിമ ഉണ്ടാക്കാൻ ഇത്രയും ബുദ്ധിമുട്ടിയില്ലായെന്ന്. അദ്ദേഹം വന്നു, മുൻപ് ചെയ്ത കുറച്ചു ഷോട്ടുകൾ കാണിച്ചു എന്നെ കാണിച്ചു. പിന്നെ രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങി. ഈ ടീം നല്ലതായതു കൊണ്ട് യെസ് പറഞ്ഞു. ഭയങ്കര കടുകട്ടി റോളൊന്നുമല്ല, വളരെ സിംപിളായ കഥാപാത്രമാണ്. അതുകൊണ്ട് വളരെ എളുപ്പമായിരുന്നു.

സെപ്റ്റംബർ 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക. നിഖില വിമൽ, അനുശ്രീ, അനു മോഹൻ, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

pathram desk 1:
Leave a Comment