ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30ന് ലൈവ് ആയി കാണാം…!! ക്യാമറ, ഡിസ്പ്ലേ, ഡിസൈൻ, ബാറ്ററിലൈഫ്, പെർഫോമൻസ്…, അടിമുടി മാറ്റവുമായി ഐഫോൺ 16…!!! ആപ്പിൾ ഇവൻ്റ് 2024 ‘ ഇറ്റ്സ് ഗ്ലോ ടൈം’…!!

2024 സെപ്‌റ്റംബർ 9-ന് ആപ്പിൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇറ്റ്‌സ് ഗ്ലോടൈം’ ഇവൻ്റിനായി ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30ന് ആപ്പിളിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ YouTube ചാനലിലും Apple TV ആപ്പ് വഴിയും നിങ്ങൾക്ക് ഇവൻ്റ് തത്സമയം കാണാം. ആഗോള പ്രേക്ഷകർക്കായി ആപ്പിൾ മുഴുവൻ അവതരണവും ഓൺലൈനിൽ ലൈവ് സ്ട്രീം ചെയ്യും.

സാൻഫ്രാൻസിസ്കോ: ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് വിരാമമാകും. ഐഫോൺ 16 ഇന്ന് രാത്രി പുറത്തിറങ്ങും. നിരവധി പേരാണ് പുതിയ മോഡൽ പ്രീ ബുക്ക് ചെയ്യാനും നേരിട്ട് മാർക്കറ്റിൽ നിന്ന് വാങ്ങുവാനും മറ്റുമായി കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയോടെ പുതിയ മോഡൽ അമേരിക്കയിൽ ലോഞ്ച് ചെയ്യുമെന്നാണ് ‘ആപ്പിൾ’ പറയുന്നത്. ലോഞ്ചിന് ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുതിയ മോഡലിൽ മുൻ മോഡലുകളിലേതിനേക്കാൾ ഏറെ വൈവിധ്യമാർന്ന ഓപ്‌ഷൻസ് ഉണ്ടാകുമെന്നാണ് വിവരങ്ങൾ.

തിരുവനന്തപുരത്തും പൂരം ഉണ്ടായിരുന്നെങ്കില്‍ അവിടെയും ബിജെപിയെ ജയിപ്പിച്ചേനെ…!! മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ലെന്ന് കെ. മുരളീധരൻ

സ്വർണം വാങ്ങാൻ കാത്തുനിൽക്കേണ്ട… വിലയിൽ ഇന്നും മാറ്റമില്ല

ഐഫോൺ 16,16 പ്ലസ്,16 പ്രൊ,16 പ്രൊ മാക്സ് എന്നീ മോഡലുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. ഇവയിൽ ഐഫോൺ 16,16 പ്ലസ് എന്നീ മോഡലുകളിൽ ക്യാമറയിൽ ചെറിയ വ്യത്യാസമുണ്ടകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപുള്ള ക്യാമറ അലൈൻമെന്റ് ഉപേക്ഷിച്ച് ഒന്നിന് മേലെ ഒന്ന് എന്ന തരത്തിലുള്ള ക്യാമറ അലൈൻമെന്റ് ആകും ഐഫോൺ പരീക്ഷിക്കുക. 16 പ്രൊ,16 പ്രൊ മാക്സ് എന്നിവയിൽ മുൻപുള്ള മോഡലുകളെക്കാൾ വലിയ ഡിസ്പ്ലേ ആകും ഉണ്ടാകുമെന്നാണ് വിവരം. ഇവ കൂടാതെ ഫോണിന്റെ ഡിസൈനിലും മാറ്റമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മങ്ങിയ കാഴ്ചകൾക്ക് ഇനി കണ്ണടകൾ വേണ്ട..!! കാഴ്ചക്കുറവ് മാറാനുള്ള തുള്ളിമരുന്ന് വരുന്നു… പ്രസ്‌ വു ഐഡ്രോപ്‌സ്‌ അടുത്തമാസം ആദ്യം വിപണിയിലെത്തും…

പുതിയ ഐഫോൺ 16,16 പ്ലസ് മോഡലുകളിൽ നേരത്തെ പ്രൊ മോഡലുകളിൽ മാത്രം ഉണ്ടായിരുന്ന ‘ആക്ഷൻ’ ബട്ടണും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ട്. ഇവ പെട്ടെന്ന് ആപ്പുകൾ എടുക്കാനും, ഡിസ്പ്ലേ കസ്റ്റമൈസ്‌ ചെയ്യാനും സഹായിക്കും. പുതിയ പ്രൊ മോഡലിൽ ‘ക്യാപ്ചർ’ ബട്ടണാണ് ആപ്പിൾ പരിചയപ്പെടുത്തുന്നത്. ഫോണിന്റെ വലത് ഭാഗത്തായി ഉണ്ടാകുന്ന ഈ ബട്ടൺ ഫോട്ടോയെടുക്കാനും, വീഡിയോയെടുക്കാനും മറ്റും എളുപ്പത്തിൽ സഹായിക്കുന്നതാണ്. ഡിഎസ്എൽആർ ക്യാമറകളിൽ ഉള്ളപോലത്തെ ഈ ബട്ടൺ, ഫോട്ടോഗ്രാഫിയെ കൂടുതൽ എളുപ്പമാക്കും.

‘പാപ്പാ യുദ്ധം അവസാനിപ്പിച്ചു’..!! ‘ലോക സമാധാന സൃഷ്ടാവ്’ ആയി മോദി..!!! റഷ്യ- ഉക്രൈൻ യുദ്ധത്തിൽ പ്രധാനമന്ത്രിയുടെ നയതന്ത്രജ്ഞത ആ​ഗോള ച‍ർച്ചയാകുന്നു… പരിഹസിച്ച കോൺഗ്രസിന് മിണ്ടാട്ടമില്ല….!!

മുൻ ഐഫോൺ മാതൃകകളിൽ നിന്ന് വലിയ അപ്‌ഡേറ്റാണ് പ്രൊസസ്സറിന്റെ കാര്യത്തിൽ ഐഫോൺ 16ൽ ഉണ്ടാകുക. മുൻ മോഡലുകളിൽ A16 ചിപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ മോഡലിൽ, ഏറ്റവും പുതിയ A18 ചിപ്പുകളാണ് ഉണ്ടാകുക. ഇവ ഫോണിന്റെ മൊത്തത്തിലുള്ള പെർഫോമൻസ് മികച്ചതാക്കും എന്ന് മാത്രമല്ല, ഗേമിങ്, വേഗത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കാര്യങ്ങളിൽ പുതിയ ഫോണിനെ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കുകയും ചെയ്യും.

പുതിയ മോഡലിന്റെ മറ്റൊരു പോസിറ്റീവ് വശം ബാറ്ററി ലൈഫും, വേഗതയുമാണ്. പ്രൊ മോഡലുകൾ മികച്ച ബാറ്ററി കപ്പാസിറ്റിയോട് കൂടി വരുമെന്നാണ് കരുതപ്പെടുന്നത്. മുമ്പുള്ളതിനേക്കാൾ മികച്ച ബാറ്ററി ലൈഫും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

pathram desk 1:
Leave a Comment