മുകേഷിന് വേണ്ടി തീരുമാനം പെട്ടന്ന് മാറ്റി..!! ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് പിണറായി സർക്കാർ..!!! ഇടവേള ബാബുവിൻ്റെ കാര്യത്തിൽ തീരുമാനമായില്ല

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം.മുകേഷ് എംഎൽഎയ്ക്കു വീണ്ടും സംരക്ഷണമൊരുക്കി സർക്കാർ. മുകേഷിനു മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചു. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്നു നേരത്തേതന്നെ സിപിഎം തീരുമാനം എടുത്തിരുന്നു.

മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്നാണു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. ഈ തീരുമാനം പെട്ടെന്നു മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷനു നൽകിയ കത്ത് മടക്കി നൽകും. അപ്പീലിനു നിയമസാധ്യതയില്ലെന്ന മറുപടിയോടെയാകും കത്ത് മടക്കുക.

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് പറഞ്ഞ് 19 വയസ്സുകാരിയെ സഹോദരൻ വെട്ടി പരിക്കേൽപ്പിച്ചു

മുകേഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മേതിൽ ദേവിക.., ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്…!! വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല; നിയമപരമായി ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്..!!

‘ അമ്മ’ കണ്ടു പഠിക്കണം നടികർ സംഘത്തെ…!!! ലൈംഗിക പീഡനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി പുനഃസംഘടിപ്പിച്ചു; നടി രോഹിണി അധ്യക്ഷ

പരാതിക്കാരിയുടെ മൊഴിയടക്കം വിശദമായി പരിശോധിച്ചാണു സെഷൻസ് കോടതി ഉത്തരവെന്നും ഇത് വിചാരണയെ ബാധിക്കുന്നതാണ് എന്നുമാണു നേരത്തേ സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. മറ്റൊരു പ്രതിയായ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമോ എന്നതിൽ തീരുമാനമായില്ല.

pathram desk 1:
Leave a Comment