സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് പറഞ്ഞ് 19 വയസ്സുകാരിയെ സഹോദരൻ വെട്ടി പരിക്കേൽപ്പിച്ചു

പാലക്കാട്: സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് സഹോദരൻ 19 വയസ്സുകാരിയായ സഹോദരിയെ വെട്ടി പരുക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്. സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ആര്യ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കുകയാണ്.

മുകേഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മേതിൽ ദേവിക.., ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്…!! വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല; നിയമപരമായി ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്..!!

‘ അമ്മ’ കണ്ടു പഠിക്കണം നടികർ സംഘത്തെ…!!! ലൈംഗിക പീഡനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി പുനഃസംഘടിപ്പിച്ചു; നടി രോഹിണി അധ്യക്ഷ

രഞ്ജിത്തിന് കുരുക്ക് മുറുകുന്നു…!! ലൈംഗിക പീഡനക്കേസ് ബംഗളൂരു പോലീസിന് കൈമാറും.., ബംഗളൂരുവിലെ ഹോട്ടലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി

Brother Attacks Sister in Elappully for Going to Movies with Friend
Crime News Palakkad News Kerala News

pathram desk 1:
Leave a Comment